- Advertisement -Newspaper WordPress Theme
FOODറാഗിയുടെ ഗുണങ്ങള്‍

റാഗിയുടെ ഗുണങ്ങള്‍

റാഗി കുട്ടികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഉത്തമമാണ്. റാഗിയില്‍ കാത്സ്യം, വിറ്റാമിനുകള്‍, ഫൈബര്‍, കാര്‍ബോഹൈഡ്രേറ്റ്‌സ് തുടങ്ങിയ അവശ്യ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. മറ്റു ധാന്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ റാഗിപ്പൊടിയില്‍ ഏറ്റവും കൂടുതല്‍ കാത്സ്യം കാണപ്പെടുന്നു. റാഗിയുടെ ഉപയോഗം എല്ലുകളെ ബലപ്പെടുത്തുന്നു. അതിനോടൊപ്പം പല്ലുകളെ ശക്തമാക്കുകയും ചെയ്യുന്നു.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് തവിടുള്ള അരി, ഓട്സ്, പച്ച ഇലക്കറികള്‍ തുടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്താന്‍ വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നു. ഉദാഹരണത്തിന്, റാഗി, നാരുകളാല്‍ സമ്പുഷ്ടമായതിനാല്‍ പ്രമേഹമുള്ളവര്‍ക്ക് ഒരു മികച്ച ഭക്ഷണമാണ്.

നാരുകളാല്‍ സമ്പുഷ്ടമായ റാഗി വളരെ ആരോഗ്യകരവും പോഷകപ്രദവുമാണ്. വെളുത്ത അരിക്കും ഗോതമ്പിനും നല്ലൊരു പകരമാണിത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നതിനാല്‍ പ്രമേഹരോഗികള്‍ ഇത് കഴിക്കാന്‍ പലപ്പോഴും നിര്‍ദ്ദേശിക്കാറുണ്ട്. ഡയറ്ററി ഫൈബറിന്റെ സാന്നിധ്യം നിങ്ങളെ കൂടുതല്‍ നേരം പൂര്‍ണ്ണമായി നിലനിര്‍ത്താന്‍ സഹായിക്കുന്നു. പ്രമേഹമുള്ളവര്‍ക്ക് റാഗി ഇഡ്ഢ്‌ലിയായി കഴിക്കാവുന്നതാണ്…

റാഗി ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണ്. സ്‌ട്രെസ് കുറയ്ക്കുന്നതിനും ഉത്കണ്ഠ, വിഷാദം, ഉറക്കമില്ലായ്മ എന്നിവ അകറ്റുന്നതിനും നല്ലതാണ്. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ പുറന്തള്ളാനും സഹായിക്കുന്നു.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme