- Advertisement -Newspaper WordPress Theme
Uncategorizedഎന്താണ് ശ്വാസകോശാര്‍ബുദം

എന്താണ് ശ്വാസകോശാര്‍ബുദം

ശ്വാസകോശത്തില്‍ അമിതമായി അസാധാരണമായ രീതിയില്‍ കോശങ്ങള്‍ വളരുന്നത് മൂലം ഉണ്ടാകുന്ന രോഗാവസ്ഥയാണ് കാന്‍സര്‍ അഥവാ അര്‍ബുദം. ശ്വാസകോശാര്‍ബുദം തന്നെ രണ്ട് വിധത്തില്‍ ഉണ്ട്.

ഒന്നാമത്തേത് Small Cell Lung cancer, രണ്ടാമത്തേത് Non- Small cell Lung cancer. പുകവലി മൂലം ഉണ്ടാകുന്ന ശ്വാസകോശാര്‍ബുദമാണ് small cell lung cancer. വളരെ പെട്ടെന്ന് തന്നെ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേയ്ക്ക് വേഗത്തില്‍ പടരുന്ന ഈ കാന്‍സര്‍ അപകടകാരിയാണ്. എന്നാല്‍, വളരെ സാവധാനത്തില്‍ വളരുന്നതും ഇന്ന് മിക്കവരിലും കണ്ടുവരുന്നതുമായ ശ്വാസകോശാര്‍ബുദമാണ് നോണ്‍ സ്മോള്‍ സെല്‍ ലംഗ് കാന്‍സര്‍

കാരണങ്ങള്‍

പല കാരണങ്ങള്‍ കൊണ്ട് ശ്വാസകോശാര്‍ബുദം ഇന്ന് കൂടിക്കൊണ്ടിരിക്കുന്നു. അതില്‍ പ്രധാനപ്പെട്ട കാരണമാണ് പുകവലിയും അതുപോലെ പുകയില ഉല്‍പന്നങ്ങള്‍ അമിതമായി ഉപയോഗിക്കുന്നതും. അതുപോലെ, ആസ്ബെറ്റോസ്, കല്‍ക്കരി, ബെറിലിയം എന്നിവയെല്ലാം ശ്വസിക്കുന്നതും റേഡിയേഷന്‍ ഏല്‍ക്കുന്നതും അന്തരീക്ഷ മലിനീകരണവുമെല്ലാം തന്നെ ശ്വാസകോശാര്‍ബുദത്തിലേയ്ക്ക് നയിക്കുന്നു. അതുപോലെ, കുടുംബത്തില്‍ മുന്‍പ് ആര്‍ക്കെങ്കിലും കാന്‍സര്‍ വന്നിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്കും കാന്‍സര്‍ വരാന്‍ സാധ്യത കൂടുതലാണ്

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme