- Advertisement -Newspaper WordPress Theme
gulf newsഎന്താണ് ആന്‍ജിയോപ്ലാസ്റ്റി

എന്താണ് ആന്‍ജിയോപ്ലാസ്റ്റി

ഹൃദയപേശികളിലേക്ക് രക്തം നല്‍കുന്ന രക്തക്കുഴലുകള്‍ തുറക്കുന്ന ഒരു ശസ്ത്രക്രിയയാണ് ആന്‍ജിയോപ്ലാസ്റ്റി. ഈ രക്തക്കുഴലുകളെ കൊറോണറി ധമനികള്‍ എന്ന് വിളിക്കുന്നു. ഹൃദയാഘാതം പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നവര്‍ക്ക് ഡോക്ടര്‍മാര്‍ പലപ്പോഴും ആന്‍ജിയോപ്ലാസ്റ്റിയാണ് നിര്‍ദ്ദേശിക്കാറുള്ളത്.

ആന്‍ജിയോപ്ലാസ്റ്റി, ബലൂണ്‍ ആന്‍ജിയോപ്ലാസ്റ്റി എന്നും പെര്‍ക്യുട്ടേനിയസ് ട്രാന്‍സ്ലൂമിനല്‍ ആന്‍ജിയോപ്ലാസ്റ്റി (പിടിഎ) എന്നും അറിയപ്പെടുന്നു. ഒട്ടുമിക്ക കേസുകളിലും ഡോക്ടര്‍മാര്‍ ആന്‍ജിയോപ്ലാസ്റ്റിക്ക് ശേഷം സ്റ്റെന്റുകള്‍ ഇടുന്നു. സിരകളിലേക്കുള്ള രക്തയോട്ടം സാധാരണ നിലയിലാകാനാണ് സ്റ്റെന്റ് ഇടുന്നത്.

ഹൃദയാഘാതത്തിന് ശേഷം ഒന്ന് മുതല്‍ രണ്ട് മണിക്കൂറിനുള്ളില്‍ രോഗിക്ക് ആന്‍ജിയോപ്ലാസ്റ്റി ചെയ്തിരിക്കണം. ബലൂണ്‍ ആന്‍ജിയോപ്ലാസ്റ്റി സമയത്ത് കൈയ്യിലോ തുടയിലോ ഒരു ചെറിയ മുറിവുണ്ടാക്കി കത്തീറ്റര്‍ എന്ന നേര്‍ത്ത ട്യൂബ് ബ്ലോക്കായ ധമനിയില്‍ ചേര്‍ക്കുന്നു. എക്‌സ്-റേ അല്ലെങ്കില്‍ വീഡിയോകളുടെ സഹായത്തോടെ വെസല്‍സിലൂടെ പോകുന്ന ട്യൂബുകളെ ഡോക്ടര്‍മാര്‍ നിരീക്ഷിക്കുന്നു.

ധമനിയില്‍ എത്തിയ ശേഷമാണ് കത്തീറ്റര്‍ വികസിക്കുന്നതും അതോടെ ധമനിയുടെ വീതി വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഒരു മണിക്കൂറിനുള്ളില്‍ രോഗിക്ക് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാല്‍ മരണ സാധ്യത കുറയ്ക്കാനാകുമെന്ന് വിദഗ്ധര്‍ പറയുന്നു.

ആന്‍ജിയോപ്ലാസ്റ്റിക്ക് ശേഷം ഡോക്ടറുടെ നിര്‍ദേശ പ്രകാരം മരുന്ന് കഴിക്കുന്നത് തുടരുക. പുകവലി പൂര്‍ണ്ണമായും ഉപേക്ഷിക്കേണ്ടതാണ്. ആരോ?ഗ്യകരമായ ഭക്ഷണക്രമം പിന്തുടരുന്നത് പ്രധാനമാണ്. രക്തസമ്മര്‍ദ്ദവും കൊളസ്‌ട്രോളും കുറയ്ക്കുന്നതിന് പതിവ് വ്യായാമം ശീലമാക്കുക.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme