in , , , , , , , , ,

കോവിഡ് വന്നുപോയ ആളുകള്‍ സൂക്ഷിക്കണം, ശ്രദ്ധിച്ചില്ലെങ്കില്‍ വലിയ അപകടം സംഭവിക്കാം

Share this story

ഒരുതവണ കൊവിഡ് രോഗം വന്നതിനു ശേഷം ഭേദമായ ആളുകള്‍ ശ്രദ്ധിക്കേണ്ട വളരെ പ്രധാന അറിയിപ്പാണ് ഇവിടെ പറയുന്നത്. രക്തം കട്ടപിടിക്കാനുള്ള സാധ്യത കൂട്ടുന്ന ഒന്നാണ് കോവിഡ്. ശരീരത്തിലെ ഏത് ഭാഗത്താണ് രക്തം കട്ടപിടിക്കുക എന്നുള്ളത് പറയുവാന്‍ സാധിക്കുകയില്ല.

എന്നാല്‍ തലച്ചോറ് ശ്വാസകോശം ഹൃദയം എന്നീ ഇടങ്ങളിലാണ് രക്തം കട്ടപിടിക്കുന്ന സാഹചര്യം ഉണ്ടാകുന്നത് എങ്കില്‍ ഇത് വളരെയധികം ഭയാനകമായ അവസ്ഥയാണ്.

കോവിഡ് രോഗബാധ വന്നുപോയ ആളുകളിലും ഈ ഒരു സാഹചര്യം കണ്ടുവരുന്നുണ്ട്.

ഇതില്‍ തന്നെ കോവിഡ് വന്നു പോയതിനു ശേഷം വ്യായാമം ചെയ്യുന്ന ആളുകള്‍ക്ക് ആണ് ഡീഹൈഡ്രേഷന്‍ മൂലം ഇത്തരത്തില്‍ ഒരു സാഹചര്യം ഉണ്ടാകുന്നത്.

ഇതുകൊണ്ടു തന്നെ ഹൈഡ്രേഷന്‍ ഒഴിവാക്കുക ഡീഎന്നുള്ളതാണ് ഇതില്‍ ഏറ്റവും പ്രധാനമായ കാര്യം ആണ് ഇതില്‍ പ്രത്യേകമായും ശാരീരികമായി അധ്വാനം ചെയ്യുന്ന ആളുകളും വ്യായാമം ചെയ്യുന്ന ആളുകളും ശ്രദ്ധിക്കണം.

കൊവിഡ് രോഗം വന്നു പോയതിനു ശേഷം ശാരീരിക അധ്വാനവും വ്യായാമവും പോലെയുള്ളവ പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുക.

ഇല്ലെങ്കില്‍ ഡീഹൈഡ്രേഷന്‍ അവസ്ഥ വരുന്നത് ഒഴിവാക്കുവാന്‍ ശ്രദ്ധിക്കുക. വെള്ളം കുടിക്കുക എന്നതാണ് ഇതില്‍ ഏറ്റവും പ്രധാനമായ കാര്യം.

കോവിഡ് രോഗം വന്നു പോയതിനു ശേഷം ഉടനെതന്നെ വ്യായാമം ചെയ്യാന്‍ ശ്രമിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്.

കോവിഡ് രോഗബാധ വന്നതിനു ശേഷം ശരീരം ആരോഗ്യം വീണ്ടെടുക്കുന്നതിന് വേണ്ടി സമയം അനുവദിക്കുക എന്നതാണ് ഇതില്‍ ഏറ്റവും പ്രധാനകാര്യം. ശരീരത്തിന് ഈ ഒരു സാഹചര്യത്തില്‍ വിശ്രമമാണ് ഏറ്റവും അത്യാവശ്യമായ കാര്യം. ഒന്നര മുതല്‍ മൂന്നു മാസം വരെ ആണ് ശരീരത്തിന് റസ്റ്റ് ആവശ്യമായി വരുന്നത്.

ലഘുവ്യായാമങ്ങള്‍ വീട്ടുജോലികള്‍ എന്നിവ ചെയ്യാവുന്നതാണ്. കോവിഡ് വന്ന് നെഗറ്റീവ് ആയാല്‍ ഉടന്‍ തന്നെ ജിമ്മിലേക്ക് പോകുന്നത് വളരെ വലിയ അപകടം വിളിച്ചു വരുത്തും. രോഗം വന്നതിന് ശേഷം നെഗറ്റീവ് ആയ ആളുകള്‍ ഈ കാര്യങ്ങള്‍ എല്ലാം തന്നെ ശ്രദ്ധിക്കണം.

ഒരു പത്ത് മിന്നിട്ട നടന്നുവരു വീട്ടമ്മമാരെ…

പാര്‍ക്കിന്‍സണ്‍സ് രോഗവും പുനരധിവാസവും