ലൈംഗികാവയവങ്ങള്‍ ഉള്ള ഭാഗം ചൂടാകാതിരിക്കേണ്ടത് വളരെ പ്രധാനമാണ്. പുരുഷ പ്രത്യുത്പാദന അവയവങ്ങള്‍ ശരീരത്തിന് പുറത്തായി കാണപ്പെടുന്നതിന് ചില കാരണങ്ങളുണ്ട്. സാധാരണ ശരീര താപനിലയായ 98.6 ഫാരന്‍ഹീറ്റില്‍ താഴെയുള്ള താപനിലയില്‍ അവ നിലനിര്‍ത്താന്‍ വേണ്ടിയാണിത്. ഉയര്‍ന്ന താപനില ബീജങ്ങളെ നശിപ്പിക്കും. ഉയര്‍ന്ന ചൂടുള്ള വെള്ളത്തില്‍ കുളിക്കുന്നത്.
ദീര്‍ഘനേരം ഇരിക്കുന്നത്, ലാപ്ടോപ്പ് മടിയില്‍വെച്ച് ഇരിക്കുന്നത്, വളരെ ഇറുകിയതും വായു കടക്കാത്തതുമായ തരം തുണിത്തരങ്ങള്‍ ധരിക്കുന്നത് – ഇവയെല്ലാം താപനില ഉയര്‍ത്തുകയും ബീജത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുകയും ചെയ്യും.
ബീജങ്ങള്‍ രൂപപ്പെടാന്‍ സാധാരണയായി 3 മാസത്തില്‍ കൂടുതല്‍ എടുക്കും. അതിനാല്‍, മേല്‍പ്പറഞ്ഞവയെല്ലാം നിര്‍ത്തിയ ശേഷം ഗുണനിലവാരമുള്ള ബീജത്തിനായി 3 മാസം കാത്തിരിക്കുന്നതാണ് നല്ലത്.
കുഞ്ഞിനെ വയറ്റില്‍ ചുമക്കുന്നത് അമ്മയാണെങ്കിലും പിതാവിനും ഈ സമയത്ത് വളരെയധികം പ്രാധാന്യമുണ്ട്.
- ഭാരം നിയന്ത്രിക്കല്‍
ഭാരം കൂടുന്നതും കുറയുന്നതും ബീജത്തിന്റെ അളവിനെ ബാധിക്കും.
- ഫോളിക് ആസിഡ് അടങ്ങിയ ഭക്ഷണം
അമ്മയ്ക്ക് മാത്രമല്ല, അച്ഛനെ സംബന്ധിച്ചും ഇത് വളരെ പ്രധാനമാണ്. ആരോഗ്യമുള്ള ബീജം ഉല്‍പ്പാദിപ്പിക്കാന്‍ ഫോളിക് ആസിഡ് കൂടിയേ തീരൂ. ചീര, വെണ്ട, ഗ്രീന്‍പീസ് തുടങ്ങിയവയില്‍ ഫോളിക് ആസിഡ് അടങ്ങിയിരിക്കുന്നു.
- വിറ്റാമിനുകള്‍
അണ്ഡവും ബീജവും സംയോജിച്ചാണല്ലോ ഭ്രൂണം ഉണ്ടാവുന്നത്. അപ്പോള്‍ ആരോഗ്യമുള്ള ഭ്രൂണത്തിനായി അമ്മ കഴിക്കുന്നത് പോലെത്തന്നെ
വിറ്റാമിനുകള്‍ പിതാവും കഴിക്കേണ്ടതുണ്ട്. ഗര്‍ഭധാരണത്തിനു മുന്നോടിയായി ആറു മാസം മുന്‍പേ മുതല്ക്കു തന്നെ പുരുഷന്മാര് ഇത് കഴിച്ചു തുടങ്ങണം. ബീജത്തിന്റെ ആരോഗ്യത്തിന് ഇത് വളരെ പ്രധാനമാണ്.
- മദ്യം, പുകവലി എന്നിവ ഉപേക്ഷിക്കുക
പുകവലി ബീജത്തിന്റെ ആരോഗ്യത്തെയും അളവിനെയും ചലിക്കാനുള്ള കഴിവിനെയും ബാധിക്കും. മദ്യം കഴിക്കുന്നവരില്‍ ബീജോല്പ്പാദനം കുറയുകയും പൂര്ണ്ണാരോഗ്യമില്ലാത്ത ബീജങ്ങള്‍ ഉല്‍പ്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു.
- കഫീന്‍ ഉപയോഗം കുറയ്ക്കുക:
അമ്മ കഴിക്കുന്നത് പോലെത്തന്നെ വിറ്റാമിനുകള്‍ പിതാവും കഴിക്കേണ്ടതുണ്ട്. ഗര്‍ഭധാരണത്തിനു മുന്നോടിയായി ആറു മാസം മുന്‍പേ മുതല്ക്കു തന്നെ പുരുഷന്മാര് ഇത് കഴിച്ചു തുടങ്ങണം. ബീജത്തിന്റെ ആരോഗ്യത്തിന് ഇത് വളരെ പ്രധാനമാണ്.
- കഫീന്‍ ഉപയോഗം കുറയ്ക്കുക കോഫി കൂടുതലായി കുടിക്കുന്നവരില്‍ ബീജോല്പ്പാദനം കുറയുന്നതായി കണ്ടു വരുന്നു. ചായ കുടിക്കുന്നതും ഗര്‍ഭധാരണ സാധ്യത കുറയാന്‍ കാരണമാകും.