- Advertisement -Newspaper WordPress Theme
Uncategorizedവിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം എന്നതു പോലെ തന്നെയാണ് ആരോഗ്യം സര്‍വ്വധനാല്‍ പ്രധാനം എന്നത്

വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം എന്നതു പോലെ തന്നെയാണ് ആരോഗ്യം സര്‍വ്വധനാല്‍ പ്രധാനം എന്നത്

എന്നാല്‍ ഇന്നത്തെ തിരക്കേറിയ ജീവിതരീതിയില്‍ പലരും ആരോഗ്യത്തിന് വേണ്ടത്ര പ്രാധാന്യം കൊടുക്കാറില്ല. ഇത് പിന്നീട് വലിയ പ്രശ്‌നങ്ങളിലേക്ക് നയിക്കും. ആരോഗ്യകരമായ ജീവിതം നയിക്കാന്‍ ജീവിതശൈലിയുടെ ഭാഗമാക്കേണ്ട ചില പ്രധാന കാര്യങ്ങള്‍ അറിയാം.

വ്യായാമം

ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക വ്യായാമം വളരെ പ്രധാനമാണ്. ശാരീരികമായി സജീവമാകുന്നത് നിങ്ങളുടെ മാനസികാരോഗ്യവും മെച്ചപ്പെടുത്തും. വ്യായാമം ചെയ്യുന്നതിലൂടെ ശരീരഭാരം നിയന്ത്രിക്കാനും രോഗസാധ്യത കുറയ്ക്കാനും സാധിയ്ക്കും. ദിവസവും ഒരു മണിക്കൂറെങ്കിലും വ്യായാമമോ യോഗയോ ചെയ്യുകയാണെങ്കില്‍ അത് നിങ്ങള്‍ക്ക് ഏറെ ഗുണം ചെയ്യും. വര്‍ക്ക്ഔട്ട് നിങ്ങളുടെ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കാനും സജീവമായി ഇരിക്കാനും സഹായിക്കും.

സമീകൃതാഹാരം കഴിക്കുക

ആരോഗ്യകരമായ ജീവിതത്തിന് ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കേണ്ടത് അനിവാര്യമാണ്. വിറ്റാമിനുകള്‍, കാത്സ്യം, പ്രോട്ടീന്‍, ഫൈബര്‍ തുടങ്ങിയ പോഷകങ്ങളാല്‍ സമ്പന്നമായവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ഭക്ഷണക്രമം എപ്പോഴും സന്തുലിതമായിരിക്കണം. പച്ചക്കറികള്‍, പഴങ്ങള്‍, ഇറച്ചി, ധാന്യങ്ങള്‍, മത്സ്യങ്ങള്‍, ചീസ്, തൈര് തുടങ്ങിയവയൊക്കെ ആവശ്യമായ അളവില്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങളും കഴിക്കാവുന്നതാണ്.

ഉറക്കം

നമ്മുടെ ആരോഗ്യത്തിന് വളരെ പ്രധാനമായ ഒന്നാണ് ഉറക്കം. നമ്മുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് നല്ല ഉറക്കം ആവശ്യമാണ്. ദിവസേന 8 മണിക്കൂര്‍ ഉറങ്ങണമെന്നാണ് ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യുന്നത്.

സ്വയം പ്രചോദിപ്പിക്കാം

നമ്മുടെ ജീവിതത്തില്‍ പലതരം പ്രശ്‌നങ്ങളും നമുക്ക് നേരിടേണ്ടതായി വരും. എന്നാല്‍ നാം അവയില്‍ നിരാശപ്പെടാതെ സ്വയം പ്രചോദിപ്പിക്കാന്‍ ശ്രമിക്കണം. കാര്യങ്ങളെ എപ്പോഴും പോസിറ്റീവായി കാണാന്‍ ശ്രമിക്കണം. പോസിറ്റീവ് ചിന്താഗതിയുള്ള ആളുകളോടൊപ്പം ആയിരിക്കുന്നതും ഉത്തമമാണ്.

ജലാംശം നിലനിര്‍ത്തുക

ആരോഗ്യം നിലനിര്‍ത്താന്‍ ശരീരത്തില്‍ ജലാംശം നിലനിര്‍ത്തേണ്ടത് വളരെ പ്രധാനമാണ്.
ഇതിനായി ധാരാളം വെള്ളം കുടിക്കാവുന്നതാണ്. കാപ്പിയ്ക്കും ചായയ്ക്കും പകരം നാരങ്ങാവെള്ളം, തേങ്ങാവെള്ളം, ജ്യൂസ് മുതലായവ കുടിക്കുക.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme