- Advertisement -Newspaper WordPress Theme
FEATURESകൊറോണ മരണം 811 കടന്നു.

കൊറോണ മരണം 811 കടന്നു.


മരണസംഖ്യയില്‍ സാര്‍സിനെ മറികടന്ന് കൊറോണ വൈറസ്. ശനിയാഴ്ച 89 മരണം കൂടി രേഖപ്പെടുത്തിയതോടെ ചൈനയില്‍ ആകെ മരണം 811 ആയി. വൈറസ് ബാധ തുടങ്ങിയശേഷം ഏറ്റവും മരണം റിപ്പോര്‍ട്ട് ചെയ്തതും ശനിയാഴ്ചയാണ്. 2003-ല്‍ ചൈനയുള്‍പ്പെടെ 20 ലേറെ രാജ്യങ്ങളില്‍ പടര്‍ന്നുപിടിച്ച സാര്‍സ് 774 പേരുടെ ജീവനാണെടുത്തത്. അതേസമയം, പുതിയതായി വൈറസ് ബാധിച്ചവരുടെ എണ്ണത്തില്‍ കുറവുവന്നു തുടങ്ങിയത് ആശ്വാസമായി.
ഫെബ്രുവരിയില്‍ പുതിയ കേസുകള്‍ ആദ്യമായി മൂവായിരത്തിനു താഴെ വന്നു. ഔദ്യോഗിക കണക്കനുസരിച്ച് ശനിയാഴ്ച പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചത് 2.656 പേര്‍ക്കാണ്. ചൈനയിലെ ആകെ രോഗബാധിതരുടെ എണ്ണം 37,198 മറ്റുരാജ്യങ്ങളില്‍ രോഗബാധിതരായവര്‍ 302.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme