in

ശരീരത്തിലെ അര്‍ബുദവ്യാപ്തി അറിയാനാവുന്ന സ്‌പെക്ട് സ്‌കാനര്‍ മെഡികോളേജില്‍…

Share this story

ഹൃദയാഘാതസാധ്യതയും മനസ്സിലാക്കാം. ഒറ്റ സ്‌കാനിങിലൂടെ തല മുതല്‍ പാദം വരെയുള്ള ത്രീ ഡി ഇമേജ് : രോഗനിര്‍ണയം വേഗത്തില്‍.

അര്‍ബുദത്തിന്റെ വ്യാപ്തിയും ഹൃദയാഘാതം വരാനുള്ള സാധ്യതയും മനസ്സിലാക്കാന്‍ സാധിക്കുന്ന സ്‌പെക്ട് സ്‌കാനര്‍ (ഗാമ ക്യാമറ) മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്ഥാപിക്കും.

ന്യൂക്ലിയര്‍ മെഡിസിന്‍ വിഭാഗത്തിലാണ് 8 കോടി രൂപ ചെലവവുളള സ്‌കനര്‍ സ്ഥാപിക്കുന്നത്. ഒറ്റ സ്‌കാനിങിലൂടെ തല മുതല്‍ പാദം വരെയുള്ള ത്രീ ഡി ഇമേജിലൂ െരോഗനിര്‍ണയം നടത്തി ചികിത്സിക്കാനാകുമെന്നാണു പ്രത്യേകത. എക്‌സ്‌റേ, സിടി സ്‌കാന്‍ എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഒരു തവണ മാത്രം മരുന്നു നല്‍കി വളരെ കുറഞ്ഞ റേഡിയേഷനില്‍ ശരീരം മുഴുവനായി സ്‌കാന്‍ ചെയ്യാന്‍ ഇതിലൂടെ സാധിക്കും. അര്‍ബുദ രോഗനിര്‍ണയത്തിനും ചികിത്സയ്ക്കും രോഗത്തിന്റെ വ്യാപ്ത അറിയുന്നതിനും ഈ സ്‌കാനര്‍ അത്യാവശ്യമാണെന്നു മന്ത്രി കെ.കെ. ശൈലജ പറഞ്ഞു.

തൈനോയ്ഡ് കാന്‍സര്‍, ലിംഫോമ, ലുക്കീമിയ, പോിസൈത്തീമിയ, ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍, അസ്ഥിയിലെ കാന്‍സര്‍ തുടങ്ങി പതിനഞ്ചോളം കാനസറുകളാണ് ന്യൂക്ലിയര്‍ മെഡിസിന്‍ ഉപയോഗിച്ചു ചകിത്സ നടത്തുന്നത്. 

ആണവ വികിരണങ്ങള്‍ പുറപ്പെടുവിക്കുന്ന മൂലകങ്ങള്‍ മരുന്നു രൂപത്തില്‍ ഉപയോഗിച്ച് ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ രോഗനിര്‍ണയവും ചികിത്സയും നടത്തുന്ന വൈദ്യശാസ്ത്ര ശാഖയാണ് ന്യൂക്ലിയര്‍ മെഡിസിന്‍. ഈ മരുന്നുകള്‍ ഒരു ഗ്രാമിന്റെ ആയിരം ദശലക്ഷത്തില്‍ ഒന്ന് മാത്രം (നാനോഗ്രാം) ഉപയോഗിക്കുന്നതിനാല്‍ പ്രായോഗികമായി പാര്‍ശ്വഫലങ്ങളില്ല. കോശങ്ങളുടെ പ്രവര്‍ത്തനം സൂക്ഷ്മതലത്തില്‍ അറിയാനും രോഗാവസ്ഥ മനസ്സിലാക്കി രോഗബാധിതമായ കോശങ്ങളെ മാത്രം ലക്ഷ്യമാക്കി ചികിത്സ നല്‍കുന്നതിനും ന്യൂക്ലിയര്‍ മെഡിസിന്‍ സാങ്കേതിക വിദ്യയ്ക്കു കഴിയും. ഇതിലൂടെ ആരോഗ്യമുള്ള കോശങ്ങളെ റേഡിയേഷന്റെ പാര്‍ശ്വഫലങ്ങളില്‍ നിന്നും ഏതാണ്ട് പൂര്‍ണമായി ഒഴിവാക്കാം.

ന്യൂക്ലിയര്‍ മെഡിസിനില്‍ രോഗനിര്‍ണയത്തിനും ചികിത്സയ്ക്കും അത്യാവശ്യമായ ഉപകരണമാണ് സ്‌പെക്ട സ്‌കാനര്‍. ശരീരത്തിന്റെ വിവിധ  ഭാഗങ്ങള്‍ പ്രത്യേകമായും സ്‌കാന്‍ ചെയ്യാന്‍  സ്‌പെക്ട് സ്‌കാനറിലൂടെ സാധിക്കും. തൈറോയ്ഡ്‌സ്‌കാന്‍, പാര തൈറോയ്ഡ് സ്‌കാന്‍, ന്യൂക്ലിയര്‍ കാര്‍ഡിയക് സ്‌കാന്‍, കിഡ്‌നി സ്‌കാന്‍, ബോണ്‍ സ്‌കാന്‍, ഹൈപ്പറ്റോലിറ്ററി ആന്‍ഡ് ഗാസ്‌ട്രോ ഇന്റേണല്‍ സ്‌കാന്‍ എന്നിവയാണ്  സ്‌പെക്ട് സ്‌കാനറിലൂടെ ചെയ്യാന്‍ കഴിയുന്ന പ്രധാന സ്‌കാനിങ്ങുകള്‍. 

സ്തനാർബുദം: ആരംഭത്തിൽ തന്നെ രോഗലക്ഷണങ്ങൾ തിരിച്ചറിയാം

രാവിലെ ഉറക്കത്തിൽ നിന്നും എണീക്കുമ്പോൾ കാല് വേദന ഉണ്ടോ ………. അതിൻറെ കാരണങ്ങൾ ഇതാ