in , , , , , ,

നീന്തിയാല്‍ പ്രായം കുറയ്ക്കാനാകുമോ

Share this story

മുതിര്‍ന്ന പൗരന്‍മാര്‍ക്കായി തലസ്ഥാനത്ത് പദ്ധതി

മുതിര്‍ന്ന പൗരന്‍മാരുടെ ശാരീരിക ക്ഷമതയും മാനസികരോഗ്യവും മെച്ചപ്പടുത്താന്‍ നീന്തല്‍ പദ്ധതിയുമായി സംസ്ഥാന കായിക വകുപ്പിന് കീഴിലുള്ള സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ ജിമ്മിജോര്‍ജ്ജു സ്‌പോര്‍ട് ഹബ്ബുമായി ചേര്‍ന്നാണ് തിരുവനന്തപുരത്താണ് ഇപ്പോള്‍ പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്.
നഗരത്തിലെ മുതിര്‍ന്ന പൗരന്‍മാരുടെ കൂട്ടായ്മയായ റോയല്‍ ട്രീറ്റ് ഫൗണ്ടേഷന്‍ അംഗങ്ങളായ പുപ്പതോളം പേരാണ് ആദ്യ ബാച്ചില്‍ പരിശീലനം ആരംഭിച്ചത്. നീന്തല്‍, ജല വ്യായമങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന 15 ദിവസത്തെ പരിശീലനമാണ് ഫീസ് ഇളവോടെ നല്‍കുന്നത്. വിദഗ്തരായ പരിശീലകരും ഉണ്ട്. ജിമ്മി ജോര്‍ജ്ജ് സ്‌പോര്‍ട്‌സ് ഹബ്ബില്‍ ഇന്റര്‍ നാഷണല്‍ സ്വിമ്മിങ് ഫെഡറേഷന്റെ (ഫിന) സാങ്കേതിക മാനദണ്ഡങ്ങള്‍ അനുസരിച്ച് നവീകരിച്ച അത്യാതുനിക സ്വിമ്മിങ് പൂളിലാണ് പരിശീലനം.

ക്ഷയരോഗികള്‍ മരുന്ന് കൃത്യമായി കഴിക്കുന്നതില്‍ വീഴച വരുത്തുന്നത് ഗുരുതര പ്രത്യാഘാതം

ആശങ്കയുണര്‍ത്തി ലോകത്ത് പുതിയ കൊറോണ വൈറസ് ജെഎന്‍.1