in , , , , , , ,

യുവാക്കളിലെ പെട്ടന്നുള്ള മരണകാരണം കോവിഡ് വാക്‌സിനല്ലെന്ന് ഐസിഎംആര്‍

Share this story

കോവിഡിന് ശേഷം യുവാക്കള്‍ക്കിടയില്‍ കണ്ടുവരുന്ന പെട്ടന്നുള്ള മരണങ്ങള്‍ക്ക് കാരണം കോവിഡ് വാക്‌സിനേഷനല്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് (ഐ.സി.എം.ആര്‍). വാക്‌സിന്റെ ഓരു ഡോസെങ്കിലും സ്വീകരിച്ചവരില്‍ ഇത്തരം മരണ സാധ്യതകുറയ്ക്കുമെന്നും പഠനം വ്യക്തമാക്കുന്നു.

ജീവിതശൈലിയില്‍ വന്ന മാറ്റമാണ് ഇതിന് കാരണമെന്നാണ് കണ്ടെത്തല്‍. രാജ്യത്തെ 47 ആശുപത്രികള്‍ കേന്ദ്രീകരിച്ച് 2021 ഒക്ടോബര്‍ 1 മുതല്‍ 2023 മാര്‍ച്ച് 31 വരെയായിരുന്നു പഠനം. രോഗങ്ങളൊന്നുമില്ലാത്ത പെട്ടന്ന് മരണപ്പെട്ട 18-45 പ്രായത്തിലുള്ള 729 പേരെയാണ് പഠിച്ചത്. രണ്ടു ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് പെട്ടന്നുള്ള മരണം സംഭവിക്കാനുള്ള സാധ്യത കുറവാണ്. ഒരു ഡോസ് എടുത്തവരിലും സാധ്യത കുറയുമെങ്കിലും രണ്ട് ഡോസ് സ്വീകരിച്ചവരുടെ അത്രയും ഫലമുണ്ടാകില്ല.

കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂര്‍ മാണ്ഡവ്യ നേരത്തെ തന്നെ ഐസിഎംആര്‍ കണ്ടെത്തലുകള്‍ പുറത്ത് വിട്ടിരുന്നു. കോവിഡ് ഗുരുതരമായി ബാധിച്ചവര്‍ അമിതമായി കായികാധ്വാനം ചെയ്യുന്നതിനെതിനെതിരെ മുന്നറിയിപ്പും നല്‍കി. നവരാത്രി ആഘോഷത്തനിടെ ഗുജുറാത്തില്‍ റിപ്പോര്‍ട്ട് ചെയ്ത തുടര്‍ മരണങ്ങള്‍ സംബന്ധിച്ച ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു കേന്ദ്രമന്ത്രിയുടെ വെളിപ്പെടുത്തല്‍.

നിങ്ങളുടെ കുഞ്ഞ് കൂര്‍ക്കം വലിക്കാറുണ്ടോ

ആര്‍ത്തവ സമയത്ത് ഗര്‍ഭധാരണം സാധ്യമോ?