ചൂടോ മഴയോ തണുപ്പോ എന്തുമാകട്ടേ….ഏത് കാലാവസ്ഥയിലും തണുത്ത വെള്ളത്തിലുള്ള കുളി ശരീരത്തിന് പ്രത്യേക ഗുണങ്ങള്‍ നല്‍കിയേക്കാം. ചൂടുവെള്ളത്തിലെ കുളി ഹൃദയാരോഗ്യത്തെ ശക്തിപ്പെടുത്തുകയും ഉറക്കം വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെങ്കിലും തണുത്ത വെള്ളത്തിലെ വേദന, ശരീര വീക്കം എന്നിവ കുറയ്ക്കാന്‍ സഹായിക്കും. തണുപ്പുകാലും തുടങ്ങിയിരിക്കുന്നതിനാല്‍ തണുത്ത വെള്ളത്തില്‍ കുളിക്കുന്നതിനുള്ള ചില ഗുണങ്ങള്‍ പറയാം.
നിങ്ങളുടെ ശരീരം തണുത്ത വെള്ളവുമായി സമ്പര്‍ക്കം പുലര്‍ത്തുമ്പോള്‍ ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങളുള്ള നോറെപിനെഫ്രിന്‍ പുറത്തുവിടുന്നു. അതിനാലാണ് ലളിതമായ തണുത്ത കുളി നിങ്ങളുടെ രോഗപ്രതിരോധ ശേഷിയെ പല തരത്തില്‍ വര്‍ദ്ധിപ്പിക്കുന്നത്.
ഒരു പഠനമനുസരിച്ച്, തണുത്ത വെള്ളത്തില്‍ നീന്തുന്നവര്‍ക്ക് ‘ഓക്‌സിഡേറ്റീവ് സ്ട്രെസ്സുമായി മെച്ചപ്പെട്ട പൊരുത്തപ്പെടുത്തല്‍ ഉണ്ടായിരുന്നു’, മറ്റൊന്ന് ‘തണുത്ത വെള്ളത്തില്‍ നീന്തുന്നത് ശരീരത്തിന്റെ സഹിഷ്ണുത വര്‍ദ്ധിപ്പിക്കും.’ ഈ അത്ഭുതകരമായ നേട്ടങ്ങള്‍ കൊയ്യാനുള്ള ഏറ്റവും ലളിതമായ മാര്‍ഗ്ഗം തണുത്ത വെള്ളത്തില്‍ നീന്തുന്നതിനേക്കാള്‍ എളുപ്പമുള്ളത് ഷവറിനു മുന്നില്‍ നല്ല തണുത്ത വെള്ളത്തില്‍ കുളിക്കുകയാണ്.
മാത്രമല്ല തണുത്തവെള്ളത്തില്‍ കുളിക്കുന്നത് ഒരുപാട് അസുഖങ്ങളെ ചെറുക്കാന്‍ സഹായിക്കും. തണുത്ത വെള്ളത്തില്‍ കുളിക്കുന്നവര്‍ക്ക് വിഷാദരോഗം പിടിപെടാനുള്ള സാധ്യത കുറവാണെന്ന് പഠനങ്ങള്‍ പറയുന്നു.കൂടാതെ മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും ഉത്കണ്ഠ കുറയ്ക്കുകയും ചെയ്യും.