in , ,

പ്ലസ്ടുക്കാര്‍ക്ക് കാന്‍സര്‍ പ്രതിരോധ കുത്തിവയ്‌പ്പെടുക്കാന്‍ കേരളം

Share this story

ആലപ്പുഴ, വയനാട് ജില്ലകളിലാണ് വാകസിനേഷന്‍ ആദ്യം

ഗര്‍ഭാശയമുഖ കാന്‍സര്‍ നിര്‍മ്മാര്‍ജ്ജനത്തിന്റെ ഭാഗമായി ഹയര്‍സെക്കന്‍ഡറി ക്ലാസുകളിലെ പെണ്‍കുട്ടികള്‍ക്ക് ഹ്യൂമണ്‍ പാപ്പിലോമ വൈറസ് (എച്ച്.പി.വി) വാക്സിനേഷന്‍ സൗജന്യമായി നല്‍കും. ആരോഗ്യം,വിദ്യാഭ്യാസ, തദ്ദേശ വകപ്പുകള്‍ സംയുകതമായാണ് നടപ്പാക്കുന്നത്. സതനാര്‍ബുദം കഴിഞ്ഞാല്‍ കേരളത്തില്‍ സത്രീകളില്‍ കുടുതല്‍ കാണപ്പെടുന്നത് ഗര്‍ഭാശയ മുഖ ക്യാന്‍സറാണ്.

ആദ്യം ആലപ്പുഴ, വയനാട് ജില്ലകളിലാണ് വാകസിനേഷന്‍.സിറം ഇന്‍സ്റ്റിയൂട്ടിന്റെ എച്ച്. പി. വി വാക്സിനാണ് വിപണിയില്‍ ഏറ്റവും വിലക്കുറവ്. ഒരു ഡോസിന് രണ്ടായിരം രുപ. ഇതാകും നല്‍കുക.
വിദേശരാജ്യങ്ങളില്‍ ഒന്‍പത് വയസു മുതല്‍ ഈ വാക്സിന്‍ നല്‍കുന്നുണ്ട്. ഗര്‍ഭാശയമുഖ ക്യാന്‍സറിന് കാരണമാകുന്ന വൈറസ് ശരീരത്തിലെത്തി കുറഞ്ഞത് അഞ്ചുവര്‍ഷം കഴിഞ്ഞാവും ലക്ഷണങ്ങള്‍ പ്രകടമാക്കുക. അതിനാല്‍ വ്യകതി ലൈംഗിക ബന്ധം ആരംഭിക്കം മുമ്പ് വാക്സിന്‍ എടുത്താലേ ആന്റിബോഡികള്‍ പ്രതിരോധം തീര്‍ക്കുക.

Viagra(വയാഗ്ര) ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക, നിങ്ങള്‍ക്ക് ഈ കുഴപ്പം സംഭവിക്കാം

നിങ്ങള്‍ മദ്യപിക്കുന്നവരാണോ? ഇത്തരം കാന്‍സറുകള്‍ നിങ്ങള്‍ക്ക് പിടിപെടും