- Advertisement -Newspaper WordPress Theme
FOODഗ്യാസ് പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ ഒരു കിടിലന്‍ ഡ്രിങ്ക്

ഗ്യാസ് പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ ഒരു കിടിലന്‍ ഡ്രിങ്ക്

കാഴ്ചയില്‍ കുഞ്ഞനാണെങ്കിലും നിരവധി ആരോ?ഗ്യ?ഗുണങ്ങള്‍ അടങ്ങിയതാണ് ജീരകം. രാവിലെ വെറും വയറ്റില്‍ ജീരകം ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടാനും രക്തത്തിലെ പഞ്ചസാരയുടെ അളവും കൊളസ്‌ട്രോളുമൊക്കെ നിയന്ത്രിക്കാന്‍ ജീരകം ബെസ്റ്റാണ്. വയറ്റിലെ ഗ്യാസിന്റെ പ്രശ്‌നങ്ങള്‍ അലട്ടുന്നവര്‍ക്കും വയറുവേദന ശമിപ്പിക്കാനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ജീരകം വെള്ളം കുടിക്കുന്നത് നല്ലതാണ്.

രാത്രി ഒരു ഗ്ലാസ് വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ ജീരകം ഇട്ട് കുതിര്‍ത്ത് വെച്ച ശേഷം പിറ്റേന്ന് രാവിലെ വെറും വയറ്റില്‍ ഈ വെള്ളം കുടിക്കാം, അല്ലെങ്കില്‍ ജീരകം വെള്ളത്തിലിട്ട് തിളപ്പിച്ച് ഊറ്റി കുടിക്കാവുന്നതുമാണ്. വെറും ജീരകവെള്ളം കുടിക്കാന്‍ മടിയുള്ളവര്‍ക്ക് ജീരകവും നാരങ്ങയും ചേര്‍ത്തൊരു ഡ്രിങ്ക് ഉണ്ടാക്കാം.

ജീരകം പോലെ തന്നെ നിരവധി പോഷകങ്ങള്‍ അടങ്ങിയതാണ് നാരങ്ങയും. ഇത് പ്രതിരോധശേഷി വര്‍ധിപ്പിക്കാനും കുടലിന്റെ ആരോഗ്യത്തിനും മികച്ചതാണ്.

ചേരുവകള്‍

ജീരകം – ഒരു ടീസ്പൂണ്‍

ഒരു ഗ്ലാസ് വെള്ളം

അര കഷണം നാരങ്ങ

ഒരു ടീസ്പൂണ്‍ തേന്‍

തയ്യാറാക്കേണ്ട വിധം

ഒരു ഗ്ലാസ് വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ ജീരകം ഒരു രാത്രി മുഴുവന്‍ കുതിര്‍ക്കാന്‍ വെയ്ക്കാം. രാവിലെ ജീരകത്തോടു കൂടി തന്നെ ആ വെള്ളം അഞ്ചു മിനിറ്റ് നേരം തിളപ്പിക്കുക. വെള്ളത്തിന് ഗോള്‍ഡന്‍ നിറം വരുന്നതു വരെ തിളപ്പിക്കാം. ശേഷം തീ ഓഫ് ആക്കി, വെള്ളം ആറാന്‍ വയ്ക്കാം.

ചൂട് ഒന്നു ആറിയശേഷം പകുതി നാരങ്ങ പിഴിഞ്ഞ് ചേര്‍ത്ത് നന്നായി ഇളക്കുക. മധുരം ആവശ്യമെങ്കില്‍ ഒരു ടീസ്പൂണ്‍ തേന്‍ കൂടി ചേര്‍ത്ത് ചെറു ചൂടോടെ കുടിക്കുക. രാവിലെ വെറും വയറ്റില്‍ കുടിക്കുന്നതാണ് കൂടുതല്‍ ഉത്തമം.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme