തിഡോംഗ് ഗോത്രത്തിൽ വിവാഹം ഏറ്റവും പവിത്രമായ ചടങ്ങായാണ് കണക്കാക്കുന്നത്. മുള്ള ആദ്യത്തെ മൂന്ന് ദിവസങ്ങൾ നവദമ്പതികൾ ഒരു മുറിയിൽ കഴിയണം. ഈ ദിവസങ്ങളിൽ മലമൂത്രവിസർജ്ജനം നടത്തുന്നത് വിവാഹബന്ധത്തിൻ്റെ പരിശുദ്ധിയെയും ഭാഗ്യത്തെയും ബാധിക്കുമെന്നാണ് ഇവരുടെ വിശ്വാസം.
ഈ സമയത്ത്, ദമ്പതികൾക്ക് കുളിമുറിയിൽ പോകാൻ പോലും അനുവാദമില്ല. ആരെങ്കിലും ഈ നിയമം ലംഘിച്ചാൽ അത് ദുശ്ശകുനമായി കണക്കാക്കുന്നു. ദമ്പതികൾ ഈ നിയമം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താൻ കുടുംബാംഗങ്ങൾ കർശനമായി കാവൽ നിൽക്കാറുണ്ട്. ചില സന്ദർഭങ്ങളിൽ, വരനെയും വധുവിനെയും ബന്ധുക്കൾ മൂന്ന് ദിവസത്തേക്ക് മുറിയിൽ പൂട്ടിയിടുന്ന പതിവുമുണ്ട്.
വിവാഹശേഷം ആദ്യത്തെ മൂന്ന് ദിവസം വധുവിനെയും വരനെയും നെഗറ്റീവ് ബാധിക്കാൻ സാധ്യതയുണ്ടെന്ന് തിഡോംഗ് ഗോത്രക്കാർ വിശ്വസിക്കുന്നു. ഈ നെഗറ്റീവ് കാണിക്കുന്നത് അവരുടെ ബന്ധത്തെ മോശമായി ബാധിക്കുകയും ചെയ്യുമെന്നാണ്.
എന്നാൽ, ഈ ആചാരം പലപ്പോഴും ദമ്പതികൾക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. വൃക്കസംബന്ധമായ പ്രശ്നങ്ങൾ, അൾസർ, തലവേദന, വയറുവേദന, മലബന്ധം, മുഖക്കുരു, മൂത്രസഞ്ചിക്ക് വീക്കം, പെൽവിക് ഫ്ലോർ പേശികൾക്ക് കേടുപാടുകൾ തുടങ്ങിയ അസുഖങ്ങൾ ഈ മൂന്ന് ദിവസത്തെ ആചാരം കാരണം ഉണ്ടാകാമെന്ന് പഠനങ്ങൾ പറയുന്നു. ആരോഗ്യത്തെ കുറിച്ചുള്ള ആധുനിക ധാരണകൾക്ക് വിരുദ്ധമാണിത്.
‘മലമുകളിൽ ജീവിക്കുന്നവർ’ എന്ന അർത്ഥം വരുന്ന ‘തിഡോംഗ്’ എന്ന വാക്ക്, ഈ ഗോത്രത്തിൻ്റെ ആവാസവ്യവസ്ഥയെയും ജീവിതരീതികളെയും സൂചിപ്പിക്കുന്നുണ്ട്. കൃഷിയെ ആശ്രയിച്ച് ജീവിക്കുന്ന ഈ സമൂഹം, തങ്ങളുടെ പുരാതന വിശ്വാസങ്ങളെ മുറുകെപ്പിടിച്ച്, ആധുനിക ലോകത്തിൽ നിന്നും വേറിട്ട് തങ്ങളുടെതായ രീതിയിൽ ജീവിക്കുന്നു. ഈ ആചാരം ഒരു ചെറിയ സമൂഹത്തിൻ്റെ വിശ്വാസത്തെയും ജീവിതത്തെയും എങ്ങനെ സ്വാധീനിക്കുന്നു എന്നതിൻ്റെ ഒരു നേർച്ചിത്രമാണ്.