ഇന്നത്തെക്കാലത്ത് മുടി നരയ്ക്കുന്നത് പലര്‍ക്കും ഒരു പ്രശ്‌നം തന്നെയാണ്. ചെറിയ പ്രായത്തില്‍തന്നെ മുടി നരയ്ക്കുന്നവരാണ് കൂടുതല്‍ പേരും. അകാല നരയ്ക്ക് കാരണം പാരമ്പര്യവും പോഷകാഹാര കുറവും ഒക്കെയാണെന്ന് പറയുമ്പോഴും വീട്ടില്‍ത്തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകള്‍ ഉപയോഗിച്ച് മുടി നരയ്ക്കുന്നത് തടയാന്‍ സാധിക്കും.
ശരിയായ ഭക്ഷണം കഴിക്കുക, സമ്മര്‍ദ്ദം നിയന്ത്രിക്കുക, മുടിയില്‍ പതിവായി എണ്ണ പുരട്ടുക തുടങ്ങിയ ലളിതമായ ശീലങ്ങള്‍ അകാല നര തടയാന്‍ സഹായിക്കും. ആന്റി ഓക്‌സിഡന്റുകളടങ്ങിയ ഭക്ഷണങ്ങളായ ബെറികള്‍, ചീര,നട്ട്‌സ് എന്നിവ കഴിക്കുക. പതിവായി തലയില്‍ എണ്ണ പുരട്ടി മസാജ് ചെയ്യുന്നത് രക്ത ചംക്രമണം വര്‍ധിപ്പിക്കുകയും രോമകൂപങ്ങളെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. ഹെയര്‍ ഡ്രയര്‍ പോലുള്ള ഹീറ്റ് ടൂളുകളുടെ ദൈനംദിന ഉപയോഗം മുടിയിലെ മെലാനിനെ നശിപ്പിക്കുകയും പെട്ടെന്ന് നരയ്ക്കുന്നതിന് കാരണമാകുകയും ചെയ്യുന്നു.
ആവശ്യത്തിന് വെളളം കുടിക്കുന്നത് മുടിയുടെ ആരോഗ്യവും പിഗ്മെന്റേഷനും നിലനിര്‍ത്താന്‍ സഹായിക്കുന്നു. വിട്ടുമാറാത്ത സമ്മര്‍ദ്ദവും അകാല നരയും തമ്മില്‍ വളരെയധിരകം ബന്ധപ്പെട്ടിരിക്കുന്നു. സമ്മര്‍ദ്ദം ഒഴിവാക്കാനായി യോഗയും ധ്യാനവും പരിശീലിക്കാം. കെമിക്കലുകള്‍ ചേര്‍ക്കാത്ത വീര്യം കുറഞ്ഞ ഷാംപു ഉപയോഗിക്കാം. കഠിനമായ രാസവസ്തുക്കള്‍ അടങ്ങിയ ഷാംപൂ സ്ഥിരമായി ഉപയോഗിക്കുന്നത് മുടിയുടെ പിഗ്മെന്റ് കോശങ്ങളെ നശിപ്പിക്കും.
വിറ്റാമിന്‍ ബി12 ന്റെ കുറവ് മുടി നരയ്ക്കുന്നതിന് കാരണമാകും. അതുകൊണ്ട് വിറ്റാമിന്‍ ബി 12 അടങ്ങിയ ഭക്ഷണങ്ങളായ മുട്ട, മത്സ്യം എന്നിവയൊക്കെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. പുകവലി ഉപേക്ഷിക്കാന്‍ ശ്രദ്ധിക്കുക. കാരണം പുകവലി രോമകൂപങ്ങളിലേക്കുളള രക്തയോട്ടം കുറയ്ക്കുകയും നരയ്ക്കല്‍ ഉള്‍പ്പെടെയുള്ള വാര്‍ധക്യത്തെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. അതുപോലെ സൂര്യപ്രകാശത്തില്‍ നിന്ന് തലമുടി സംരക്ഷിക്കേണ്ടത് വളരെ പ്രാധാന്യമുള്ള കാര്യമാണ്. അള്‍ട്രാവയലറ്റ് രശ്മികള്‍ മെലാനിന്‍ ഉത്പാദിപ്പിക്കുന്ന കോശങ്ങളെ നശിപ്പിക്കും.