- Advertisement -Newspaper WordPress Theme
Blogഅലുമിനിയം ഫോയിൽ ഉപയോ​ഗിക്കുന്നവരാണോ ? എന്നാലെ ഇക്കാര്യങ്ങൾ ചെയ്യരുതേ, ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാം

അലുമിനിയം ഫോയിൽ ഉപയോ​ഗിക്കുന്നവരാണോ ? എന്നാലെ ഇക്കാര്യങ്ങൾ ചെയ്യരുതേ, ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാം

ഭക്ഷണസാധനങ്ങൾ പൊതിയനും സുരക്ഷിതമായി സൂക്ഷിക്കാനും നമ്മുടെ അടുക്കളകളിൽ ഉപയോഗിക്കുന്ന ഒന്നാണ് അലുമിനിയം ഫോയിൽ. ഇത് ഭക്ഷണ സാധനങ്ങളിൽ ഉള്ള ഈർപ്പത്തെയും അണുക്കളയുമെല്ലാം ഇല്ലാതാക്കുന്നു. പച്ചക്കറികൾ പൊതിഞ്ഞ് സൂക്ഷിക്കാൻ സാധിക്കുമെങ്കിലും അസിഡിറ്റിയും എരിവും പുളിയുമുള്ള ഭക്ഷണങ്ങൾ അമിതമായ ചൂടിൽ അലുമിനിയം ഫോയിൽ ഉപയോഗിച്ച് പാകം ചെയ്യ്ന്നത് അത്ര നല്ലതല്ല. മാത്രമല്ല ഇത് ദിവസവും ഉപയോഹിക്കുന്നതും ആരോഗ്യത്തിന് നല്ലതല്ല. മാത്രമല്ല ചില പാചക രീതികളും അലുമിനിയം ഫോയിലിൽ സുരക്ഷിതമല്ല. അവ എന്തെല്ലാമെന്ന് നോക്കിയാലോ

ബാക്കിവന്ന ഭക്ഷണങ്ങൾ

ബാക്കിവന്ന ഭക്ഷണങ്ങൾ അലുമിനിയം ഫോയിലിൽ സൂക്ഷിക്കാൻ കഴിയുമെങ്കിലും കൂടുതൽ ദിവസം ഇതിൽ സൂക്ഷിക്കുന്നത് സുരക്ഷിതമല്ല. അധിക ദിവസം സൂക്ഷിക്കുമ്പോൾ ഇതിൽ അണുക്കൾ ഉണ്ടാവാൻ സാധ്യത കൂടുതലാണ്.

അസിഡിറ്റിയുള്ള ഭക്ഷണങ്ങൾ
തക്കാളി, സിട്രസ് പഴങ്ങൾ, വിനാഗിരി തുടങ്ങിയവ അലുമിനിയം ഫോയിലിൽ വയ്ക്കുന്നത് സുരക്ഷിതമല്ല. കാരണം ഇതിൽ പ്രതിപ്രവർത്തനം ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് ഭക്ഷണം കേടുവരാൻ കാരണമാകുന്നു.

മൈക്രോവേവ് ചെയ്യരുത്

അലുമിനിയം ഫോയിൽ ഒരിക്കലും മൈക്രോവേവ് ചെയ്യാൻ പാടില്ല. അമിതമായി ചൂടേൽക്കുമ്പോൾ ഇതിൽ സ്പാർക്ക് ഉണ്ടാവാനും ഭക്ഷണവും ഉപകരണവും കേടുവരാനും കാരണമാകുന്നു.

ബേക്കിംഗ് ചെയ്യരുത്

അലുമിനിയം ഫോയിലിൽ എളുപ്പം ചൂട് ആഗിരണം ചെയ്യുന്നു. അതിനാൽ തന്നെ ബേക്കിംഗ് ചെയ്യുമ്പോൾ ഇത് ഉപയോഗിക്കാൻ പാടില്ല.

അമിതമായ ചൂട്

അലുമിനിയം ഫോയിൽ ഉപയോഗിച്ച് അമിതമായ ചൂടിൽ ഭക്ഷണ സാധനങ്ങൾ ചൂടാക്കാൻ പാടില്ല. ഇത് ഭക്ഷണം കേടുവരാൻ കാരണമാകുന്നു. ഇത്തരം ഭക്ഷണങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിനും നല്ലതല്ല.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme