സമയമുണ്ടെന്ന് കരുതി ചെയ്യേണ്ട കാര്യങ്ങള്‍ അവസാന നിമിഷം വരെ നീട്ടുക്കൊണ്ടു പോവുകയും, പിന്നീട് സമയം തികയാതെ വരുകയും ചെയ്യുന്ന പതിവുണ്ടോ നിങ്ങള്‍ക്ക്? എങ്കില്‍ നിങ്ങള്‍ ഒരു ‘ടിഡ്സോപ്റ്റിമിസ്റ്റ് ‘ ആണ്.
അതായത്, ആവശ്യമായ സമയത്തെ കുറച്ചുകാണുകയും ലഭ്യമായ സമയത്തെ അമിതമായി കണക്കാക്കുകയും ചെയ്യുന്നു. ഒരു കാര്യം ചെയ്യണമെന്ന് ഉണ്ടെങ്കില്‍ വാച്ചില്‍ നോക്കി, ഇക്കാര്യത്തിന് അല്‍പം സമയം മതിയാകുമെന്ന് കരുതുകയും, എന്നാല്‍ യഥാര്‍ഥത്തില്‍ അത് ചെയ്തു തീര്‍ക്കാന്‍ സമയം തികയാതെ വരികയോ അല്ലെങ്കില്‍ എത്തേണ്ട സ്ഥലത്ത് കൃത്യ സമയത്ത് എത്തിപ്പെടാതെ വരികയോ ചെയ്യാം.
സമയത്തെ കുറിച്ചുള്ള കണക്കുകൂട്ടല്‍ ഇത്തരത്തില്‍ മിക്കപ്പോഴും തെറ്റുന്നതിനാല്‍ ഇക്കൂട്ടര്‍ എല്ലായിടത്തും വൈകിയെത്തുന്നവരായിരിക്കും. അല്ലെങ്കില്‍ അവസാന നിമിഷം കാര്യങ്ങള്‍ തിരക്കുകൂട്ടും, ഇത് അവര്‍ക്കും മറ്റുള്ളവര്‍ക്കും സമ്മര്‍ദം സൃഷ്ടിച്ചേക്കാം. ഒരു ടിഡ്സോപ്റ്റിമിസ്റ്റ് എന്നത് എത്ര വേഗത്തില്‍ ജോലികള്‍ പൂര്‍ത്തിയാക്കാനും തയ്യാറാകാനും കഴിയുമെന്ന അമിത ശുഭാപ്തിവിശ്വാസത്തോടെ തന്റെ ദിവസം ആസൂത്രണം ചെയ്യുന്ന വ്യക്തിയാണ്.
ടിഡ്സോപ്റിമിസ്റ്റ് എന്നത് ഒരു സ്വീഡിഷ് വാക്കാണ്. ടൈം ഒപ്റ്റിമിസ്റ്റ് എന്നാണ് ഇതിന്റെ ഇംഗ്ലീഷ് പരിഭാഷ.പരിമിതമായ സമയത്തിനുള്ളില്‍ ഒരുപാട് പ്രവര്‍ത്തവങ്ങള്‍ ചെയ്യാമെന്ന് ശുഭാപ്തിവിശ്വാസം പുലര്‍ത്തുകയും അതിന് പരാജയപ്പെടുകയും ചെയ്യുന്നവരെ കളിയാക്കുന്നതിനാണ് ഈ പദം ഉപയോഗിക്കുന്നത്. ഇങ്ങനെ പതിവായി താമസിച്ചെത്തുന്നത് ചില വ്യക്തിത്വ സവിശേഷതകള്‍ മൂലമാകാമെന്നും പഠനങ്ങള്‍ പറയുന്നു.
സമയനിഷ്ഠ പാലിക്കാത്തത് എഡിഎച്ച്ഡിയുടെ ലക്ഷണമാണെന്നും പറയപ്പെടുന്നു. ചില ADHD രോഗികളെപ്പോലെ നാഡീ-വ്യതിചലന വൈകല്യമുള്ള ആളുകള്‍ക്ക്, കൃത്യസമയത്ത് എത്തിച്ചേരുന്നതും ഒരു നിശ്ചിത സമയപരിധിക്കായി ക്രമീകരിക്കുന്നതും മിക്കവാറും അസാധ്യമാണ്.