കുറഞ്ഞ കലോറിയും ഉയര്‍ന്ന നാരുകളും ഉള്ള ലഘുഭക്ഷണമാണ് പാഷന്‍ ഫ്രൂട്ട്. പോഷകസമൃദ്ധമായതും ആന്റി ഓക്‌സിഡന്‍കളാലും വൈവിധ്യമാര്‍ന്ന വിറ്റാമിനുകളാലും സമ്പന്നമാണ് ഫാഷന്‍ഫ്രൂട്ട്. ഇത് ശരീരത്തിന് പലതരത്തിലുള്ള ഗുണങ്ങളാണ് നല്‍കുന്നത്.
പാഷന്‍ ഫ്രൂട്ട് വിത്തുകള്‍ നമ്മളില്‍ ഭൂരിഭാഗം ആളുകളും പലപ്പോഴും അവഗണിക്കുന്നു. പാഷന്‍ഫ്രൂട്ട് മധുരം ചേര്‍ത്ത് കഴിക്കാനാകും പലര്‍ക്കും ഇഷ്ടം. ചിലര്‍ക്ക് ജ്യൂസ് കുടിക്കാനാണ് ഇഷ്ടം. ഇത് ധാരാളം പോഷകങ്ങളുടെ വിറ്റാമിനുകളുടെയും കലവറയാണ്. പാഷന്‍ഫ്രൂട്ട് വിത്തുകളില്‍ വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, ഡയറ്ററി ഫൈബര്‍, മഗ്‌നീഷ്യം, പൊട്ടാസ്യം, ഇരുമ്പ്, റൈബോഫ്‌ലേവിന്‍, കരോട്ടിനോയ്ഡ് ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട്.
ഫാഷന്‍ ഫ്രൂട്ട് കഴിക്കുന്നതും മുഖത്തു പുരട്ടുന്നതും ചര്‍മത്തിലെ അഴുക്കും വിഷപദാര്‍ത്ഥങ്ങളും നീക്കം ചെയ്യാന്‍ സഹായിക്കുന്നു.ശരീരത്തിലെ ആന്റി ആക്‌സിഡന്റിനെ സംരക്ഷികുകയും ഹൃദയാരോഗ്യ നിയന്ത്രിക്കുന്നതിനും ഇതിന് കഴിവുണ്ട്. പാഷന്‍ ഫ്രൂട്ട് വിത്തുകള്‍ പോളിഫിനോളുകള്‍ അടങ്ങിയിട്ടുണ്ട്. വിത്തുകള്‍ കഴിക്കുന്നത് രക്തക്കുഴലുകള്‍ അയവുളളതാക്കാനും അതുവഴി മെച്ചപ്പെട്ട രക്തയോട്ടം പ്രോത്സാഹിപ്പിക്കുവാനും സഹായിക്കും. ഇത് രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും ഹൃദയാഘാതം തടയുകയും ചെയ്യുന്നു.
ഫാഷന്‍ഫ്രൂട്ട് ജ്യൂസ് തുടങ്ങിയ ജ്യൂസ് കുടിക്കുന്നതും ഫേസ്പാക്ക് ഉപയോഗിക്കുന്നതുമൂലം മുഖത്തെ കരിവാളിപ്പ് മാററാന്‍ സഹായിക്കുന്നു. ഫാഷന്‍ഫ്രൂട്ട് വിത്തുകളിലെ മഗ്‌നീഷ്യം എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.മഗ്നീഷ്യം എല്ലുകളെ ശക്തിപ്പെടുത്തുകയും ഓസ്റ്റിയോപെറോസിസ് പോലുള്ള പ്രായവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തടയുകയും ചെയ്യുന്നു. ചുവന്ന പാഷന്‍ ഫ്രൂട്ട് വിത്തുകള്‍ കുടലിനെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും പരിപാലിക്കുന്ന വളരെ നല്ലതാണ്.
ഫാഷന്‍ഫ്രൂട്ട് വിത്തുകളിലെ ലയിക്കാത്ത നാരുകള്‍ കുടലിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും. അങ്ങനെ ചെയ്യുന്നതിലൂടെ അവ മുഴുവന്‍ ദഹനവ്യവസ്ഥയ്ക്കും ഗുണം ചെയ്യും. കുടലിലെ നല്ല ബാക്ടീരിയകളെ സന്തുലിതമാക്കാന്‍ ഇത് സഹായിക്കുന്നു. ക്യാന്‍സര്‍ വരാതിരിക്കാനും സഹായിക്കുന്നു. ഫാഷന്‍ ഫ്രൂട്ടിലെ മഗ്നീഷ്യം ഉപാപചയ പ്രവര്‍ത്തനങ്ങള്‍ക്ക് ഗുണം ചെയ്യും. ഇതില്‍ അടങ്ങിയിരിക്കുന്ന ധാതുക്കളും വിറ്റാമിനുകളും കാര്‍ബോഹൈഡ്രേറ്റും മെറ്റബോളിസം മെച്ചപ്പെടുത്താനും സഹായിക്കുന്നു. അമിതമായ കൊഴുപ്പ് വര്‍ധിക്കുന്നതും തടയുന്നു. പഴവിത്തുകളിലെ ലയിക്കാത്ത നാരുകള്‍ മലവിസര്‍ജ്ജനം നിയന്ത്രിക്കാന്‍ സഹായിക്കും.
ദഹനസംബന്ധമായ പ്രശ്‌നങ്ങളായ മലബന്ധം, ഹെമറോയ്ഡ് എന്നിവയില്‍ നിന്നും ശരീരത്തെ സംരക്ഷിക്കാന്‍ ഇത് സഹായിക്കുന്നു. നാരിന്റെ അംശം മലവിസര്‍ജ്ജനം നിലനിര്‍ത്തുകയും ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് പരിമിതപ്പെടുത്തുകയും ചെയ്യുന്നു. വിത്തുകളുടെ ആന്റിഫംഗല്‍ ഗുണം ഫംഗസ് അണുബാധയുടെ ചികിത്സയില്‍ ഗുണം ചെയ്യും. ഇത് ഫംഗസുകളുടെ വളര്‍ച്ചയെ പരിമിതപ്പെടുത്തുകയും ഏതെങ്കിലും ബാഹ്യഭാഗങ്ങളില്‍ പ്രയോഗിക്കുകയും ചെയ്യാം. നഖങ്ങളിലും കാലുകളില്‍ ഉണ്ടാകുന്ന ഫംഗസ് അണുബാധകള്‍ ചികിത്സിക്കാന്‍ ഇത് വളരെ നല്ലതാണ്.