ആംബുലന്‍സിന് അമിതനിരക്ക് ; മകന്റെ മ്യതദേഹം പിതാവ് കൊണ്ടുപോയത് ബൈക്കില്‍
Share this story
തിരുപ്പതി (ആന്ധ്രപ്രദേശ്): ആംബുലന്‍സ് ഡ്രൈവര്‍മാര്‍ ചോദിച്ച അമിത കൂലി നല്‍കാനില്ലാതെ മകന്റെ മ്യതദേഹം പിതാവ് ബൈക്കില്‍ കയറ്റി വീട്ടിലെത്തിച്ചു. തിരുപ്പതിയിലെ ആര്‍യുഐഎ ഗവ ആശുപത്രിയില്‍ തിങ്കളാഴ്ച രാത്രി മരിച്ച 10 വയസ്സുകാരന്റെ മ്യതദേഹം 90 കിലോമീറ്റര്‍ അകലെയുളള അന്നമയ്യ ജില്ലയിലെ സ്വന്തം ഗ്രാമത്തിലേക്കു കൊണ്ടുപോകാന്‍ പണം നല്‍കാനില്ലാത്ത പിതാവിന് വേറെ നിവ്യത്തിയില്ലായിരുന്നു. ഇതിന്റെ വിഡിയോ മുന്‍ മുഖ്യമന്ത്രി എന്‍.ചന്ദ്രബാബുനായിഡു ട്വീറ്റ് ചെയ്തതോടെയാണു സംഭവം വിവാദമായത് ആശുപത്രി അധിക്യതര്‍ അന്വേഷണം പ്രഖ്യാപിച്ചു. മ്യതദേഹങ്ങള്‍ കൊണ്ടുപോകാന്‍ ഏര്‍പ്പെടുത്തിയിരുന്ന മഹാപ്രസ്ഥാനം വാഹന സൗകര്യം ആംബുലസ് മാഫിയ തകര്‍ത്തെന്നു ടിഡിപി നേതാവ് നാരാ ലോകേഷ് ആരോപിച്ചു.