ഇന്ന് ഇന്ത്യയില്‍ കണ്ടുവരുന്ന ആരോഗ്യ പ്രശ്‌നങ്ങളില്‍ ഏറ്റവും സര്‍വസാധാരണയായി കണ്ടുവരുന്ന പ്രശ്‌നമാണ് രക്തക്കുറവ് അഥവാ
അനീമിയ .കുട്ടികളുടെ ജനനത്തിലുണ്ടാവുന്ന മരണങ്ങള്‍ നല്ലൊരു ശതമാനവും രക്തക്കുറവുള്ള അമ്മമാര്‍ക്ക് പിറക്കുന്ന കുഞ്ഞുങ്ങളിലാണ് സംഭവിക്കുന്നത് .ഹ്രദയാഘാതം സംഭവിക്കാനും അനീമിയ കാരണമാവുന്നു .അതുകൊണ്ടൊക്കെതന്നെ അനീമിയയെ കുറിച്ച് അറിഞ്ഞിരിക്കല്‍ ഏറ്റവും അനിവാര്യമാണ് .
അന്ന വയസ്സ് 18 .വളരെ കൂടിയ നെഞ്ചിടിപ്പുമായി അവള്‍ വന്നപ്പോള്‍ രക്ഷിതാക്കള്‍ ധരിച്ചത് വല്ല മാനസികാസ്വസ്ഥതയും കൊണ്ടാണെന്നായിരുന്നു .പള്‍സ് നോക്കിയപ്പോള്‍ നോര്‍മലിലും കൂടുതലും .മുഖത്തെ വിരള്‍ച്ച അവള്‍ കൂടുതലായി വെളുത്തുവരുന്നതിന്റേതാണെന്ന് ധരിച്ച അമ്മ അതത്ര വിഷയമാക്കിയുമില്ല .മുഖത്തെയും കണ്ണിലേയും വിരള്‍ച്ചയും ക്രമാതീതമായ മിടിപ്പും കണ്ടപ്പോള്‍ അവളുടെ രക്ത പരിശോധനക്ക് വിട്ടു .റിസള്‍ട്ട് കിട്ടിയപ്പോള്‍ അവള്‍ക്കു അനീമിയ സ്ഥിതീകരിച്ചു .
രക്തത്തില്‍ കാണപെടുന്ന ചുവന്ന രക്താണുക്കളാണ് ശരീരത്തിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ ഓക്‌സിജനെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിക്കുന്നത്.ചുവന്ന രക്താനുക്കളില്‍ അടങ്ങിയിരിക്കുന്ന ഹീമോഗ്ലോബിന്‍ ആണ് ഓക്‌സിജനെ ശരീരത്തിലേക്കും ചീത്ത വായുവായ കാര്‍ബണ്‍ ഡൈ ഒക്‌സൈടിനെ പുറത്തോട്ട് തള്ളാനും സഹായിക്കുന്നത് .ഈ ഹീമോഗ്ലോബിന്റെ കുറവാണ് യഥാര്‍ത്ഥത്തില്‍ അനീമിയയില്‍ സംഭവിക്കുന്നത് .
രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് 13.5 ലും താഴെയാവുമ്പോള്‍ ആ അവസ്ഥയെ അനീമിയ എന എന്ന് വിളിക്കുന്നു .പലതരം കാരണങ്ങള്‍കൊണ്ടും അനീമിയ വരാം .ചിലതരം അനീമിയ വരുന്നത് ശരീരത്തിലെ രക്താണുക്കളുടെ ഉല്‍പാദന കുറവ് മൂലമാണ് .ലോകത്തും ഇന്ത്യയിലും ഏറ്റവും കൂടുതല്‍ കണ്ടുവരുന്ന ഇരുമ്പിന്റെ കുറവുമൂലമുള്ള രക്തക്കുറവ് ഈ ഘണത്തില്‍ പെടുന്നു .തലസ്സിമിയ ,മറ്റു മാറാരോഗങ്ങള്‍ മൂലം വരുന്ന രക്തക്കുറവ് തുടങ്ങിയവയും ഇങ്ങിനെതന്നെയാണ് സംഭവിക്കുന്നത് .ഹൈപ്പോപ്ലാസ്റ്റിക്ക് ,അപ്ലാസ്ടിക്ക് അനീമിയയും വരുന്നത് D N A യുടെ ഉത്പാദനകുരവുമൂലമാണ് . മറ്റു ചിലതരം അനീമിയ വരുന്നത് ശരീരത്തില്‍ രക്താണുക്കളുടെ നശീകരണം മൂലമാണ് .ഹീമോലൈറ്റിക്ക് അനീമിയ എന്നറിയശരീരത്തിന് ആവപെടുന്ന ഇത്തരം രക്തകുറവുകള്‍ക്ക് കൂടുതല്‍ ന്യൂതന ചികിത്സകള്‍ ആവശ്യമാണ്
രക്തത്തിലെ ചുവന്ന രക്താണുക്കളുടെ വലിപ്പത്തിനനുസരിച്ച് (MEAN CORPUSCULAR VOLUME ..MCV..) രക്തക്കുറവിനെ വിവിത വിഭാകങ്ങളായി തരംതിരിച്ചിരിക്കുന്നു .മൈക്രോസിറ്റിക്ക് അനീമിയ അഥവാ MCV കുറഞ്ഞ അവസ്ഥ .ഇരുമ്പിന്റെ കുറവുമൂലവും തലസ്സീമ്മിയ മൂലവും ഇത് വരുന്നു .സിടറോബ്ലാസ്ടിക്ക് അനീമിയയും ഈ ഘണത്തില്‍ പെടുന്നു .രക്തത്തില്‍ ലഡടി (LEAD) ന്റെ അളവുകൂടുമ്പോഴും മൈക്രോസൈറ്റിക് അനീമിയ വരാം .
ചുവന്ന രക്താണുക്കളുടെ വലിപ്പകൂടുതല്‍ കണ്ടുവരുന്ന രക്തകുറവുകളെ മാക്രോസൈറ്റിക്ക് അനീമിയ എന്ന് വിശേഷിപ്പിക്കുന്നു .ശരീരത്തിന് ആത്യാവശ്യമായ വിറ്റാമിനുകളായ B12 ,ഫോളിക് ആസിഡ് തുടങ്ങിയവയുടെ കുറവു മൂലം ഇത്തരം ഒരവസ്ഥ വരുന്നു .അമിത മദ്യപാനവും ഒരു പ്രധാന കാരണമാണ് .
മൂനാമത്തെ വിഭാഗം നോര്‍മോസൈറ്റിക്ക് അനീമിയയാണ് .വൃക്കരോഗികളിലാണ് ഇത്തരം രക്തക്കുറവ് കൂടുതലായി കണ്ടുവരുന്നത് .
ഇരുമ്പിന്റെ കുറവുമൂലമുള്ള രക്ത കുറവിന് ഏറ്റവും പ്രധാന കാരണം രക്തസ്രാവമാണ് .അതില്‍ കൂടുതലും വയറ്റില്‍നിന്നുമുള്ള ആന്തരിക രക്തസ്രാവം കൊണ്ടാണ് ഉണ്ടാവുന്നത് .ആസ്പിരിന്‍ ഗുളികകുളുടെ നിത്യേന ഉപയോഗവും മറ്റൊരു കാരണമാണ് .സ്ത്രീകളില്‍ മാസക്കുളി സമയത്തുള്ള രക്തസ്രാവം ഇത്തരം അനീമിയക്ക് കാരണമാവുന്നു
ക്ഷീണം ,ഹൃദയമിടിപ്പ് കൂടുക ,നെഞ്ഞിടിച്ചില്‍ ,തിളങ്ങിയ നഘങ്ങള്‍ ,സ്പൂണ്‍ പോലെ നഖം കുഴിയല്‍ ,ചിലതരം ഭക്ഷണങ്ങളോടുള്ള പ്രത്യേക താല്‍പര്യം ,കീലോസിസ് തുടങ്ങിയ ലക്ഷണങ്ങള്‍ ഇരുമ്പിന്റെ അളവ് കുറഞ്ഞവരില്‍ കണ്ടേക്കാം .വെറും 100 രൂപ വരുന്ന CBC(COMPLETE BLOOD COUNT) എന്ന ടെസ്റ്റിലൂടെ അനീമിയയും അതേതു വിഭാഗത്തില്‍ പെട്ട രക്തക്കുറവാണെന്നും കണ്ടെത്താവുന്നതാണ് .
കാരണത്തിനനുസരിച്ചു രക്തക്കുറവിന്റെ ചികിത്സയും വിഭിന്നങ്ങളാണ് .അയണ്‍ ഗുളികകകളും ഫോളിക് ആസിഡ് ,b12 ഗുളികകളും ഇന്ന് ലഭ്യമാണ് .അതാതു വിറ്റാമിനുകള്‍ അടങ്ങിയ ഒരു ഭക്ഷണ രീതി ചിട്ടപെടുത്തല്‍ അനിവാര്യമാണ് .അനീമിയക്ക് കാരണമായ രക്തസ്രാവവും മറ്റും നിയന്ത്രിക്കല്‍ അത്യാവശ്യമാണ് .
രക്തക്കുറവ് തിരിച്ചറിയാം
ഹീമോഗ്ലോബിന്റെ അളവ് കുറയുമ്പോഴാണ് ഒരാള്‍ അനീമിക്കാണെന്ന് പറയുക. അനീമിയ അഥവാ വിളര്‍ച്ച ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന ഒന്നുമാണ്. അനീമിയയ്ക്കു കാരണങ്ങള്‍ പലതുണ്ടാകാം. ഇരുമ്പടങ്ങിയ ഭക്ഷണങ്ങളുടെ കുറവു മുതല്‍ ബ്ലീഡിംഗ് പോലുള്ള കാരണങ്ങള്‍ വരെ. ഒരാള്‍ക്ക് വിളര്‍ച്ച അഥവാ രക്തക്കുറവുണ്ടോയെന്നു കണ്ടെത്താന്‍ രക്തപരിശോധനയാണ് ഏറ്റവും നല്ലത്. ഇതല്ലാതെയും ഒരാള്‍ക്ക് അനീമിയയുണ്ടോയെന്നു കണ്ടെത്താല്‍ ചില വഴികളുണ്ട്,ലക്ഷണങ്ങളുണ്ട്. പ്രത്യേക കാരണങ്ങളില്ലാതെ അമിതമായ തളര്‍ച്ച അനുഭവപ്പെടുകയാണെങ്കിലും ഇതിന് കാരണം അനീമിയയാകാം. വേണ്ടത്ര രക്തമില്ലാതാകുമ്പോള്‍ ശരീരത്തിന് ആവശ്യമായ ഊര്‍ജം ലഭിയ്ക്കില്ല.
രക്തക്കുറവ് തിരിച്ചറിയാം പ്രത്യേക കാരണങ്ങളില്ലാതെ അമിതമായ തളര്‍ച്ച അനുഭവപ്പെടുകയാണെങ്കിലും ഇതിന് കാരണം അനീമിയയാകാം. വേണ്ടത്ര രക്തമില്ലാതാകുമ്പോള്‍ ശരീരത്തിന് ആവശ്യമായ ഊര്‍ജം ലഭിയ്ക്കില്ല.
രക്തക്കുറവ് തിരിച്ചറിയാം രാവിലെ ഉണര്‍ന്നെഴുന്നേറ്റു കഴിഞ്ഞാല്‍ ഉടനെ മനംപിരട്ടല്‍ അനുഭവപ്പെടുന്നത് വിളര്‍ച്ചയുടെ മറ്റൊരു ലക്ഷണമാണ്.
രക്തക്കുറവ് അടിയ്ക്കടിയുള്ള തലവേദനയ്ക്കും ഇട വരുത്തും. ശരീരത്തില്‍ രക്തത്തിന്റെ അളവു കുറയുമ്പോള്‍ തലച്ചോറിന് ലഭിക്കുന്ന ഓക്സിജന്‍ അളവില്‍ വ്യത്യാസം വരും. ഇത് തലവേദനയക്ക് ഇടയാക്കും.
ആവശ്യത്തിന് രക്തമുള്ള ഒരു വ്യക്തിയുടെ വിരലുകളുടെ അറ്റം ചുവന്ന നിറമായിരിക്കും. എ്ന്നാല്‍ വെളുപ്പാണ് നിറമെങ്കില്‍ ഇതിന് കാരണം രക്തക്കുറവുമാകാം.
ശ്വസിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയാണെങ്കില്‍ ഇതിന് കാരണവും രക്തക്കുറവാകാം. രക്താണുക്കളുടെ കുറവു കാരണം ഓക്സിജന്‍ വഹിക്കാനുള്ള രക്തത്തിന്റെ ശക്തി കുറയുന്നു.
ഹൃദയമിടിപ്പില്‍ പെട്ടെന്ന് വ്യതിയാനമനുഭവപ്പെടുകയാണെങ്കിലും ഇതിന് ഒരു കാരണം രക്തക്കുറവുമാകാം. കൂടുതല്‍ ഊര്‍ജം സംഭരിക്കാനുള്ള ഹൃദയത്തിന്റെ ശ്രമമാണ് ഇതിന് കാരണം.
ഒരാളുടെ മുഖത്തു നോക്കിയാല്‍ വിളറിയ വെളുപ്പാണെങ്കില്‍ ഇതിന് കാരണം അനീമിയയായിരിക്കും. ചര്‍മത്തിന്റെ സാധാരണ വെളുപ്പും വിളറിയ വെളുപ്പും തമ്മിലുള്ള വ്യത്യാസം പെട്ടെന്ന് തിരിച്ചറിയാം
മുടികൊഴിച്ചിലിനുള്ള ഒരു കാരണം രക്തക്കുറവാകാം. ആര്‍ബിസി കൗണ്ട് കുറയുന്നത് മുടിയുടെ കരുത്തു കുറയാന്‍ കാരണമാകും.
ഇടയ്ക്കിടെ അസുഖം വരുന്നതിന്റെ ഒരു കാരണവും രക്തക്കുറവാകാം. രക്തക്കുറവ് കാരണം ശരീരത്തിന്റെ പ്രതിരോധശേഷി കുറയും.
ഹീമോഗ്ലോബിന്‍ ടെസ്റ്റ്
രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കണ്ടുപിടിക്കുന്നതിനുള്ള ഒരു ടെസ്റ്റാണിത് .ഹീമോഗ്ലോബിന്‍ എന്നത് ചുവന്ന രക്തകോശങ്ങളിലെ ഒരു പ്രോട്ടിനാണ് . ഇത് കലകളിലേക്കും അവയവങ്ങളിലേക്കും ഓക്‌സിജനെ എത്തിക്കുകയും കാര്‍ബണ്‍ ഡയോക്‌സൈഡിനെ അവയവങ്ങളില്‍നിന്നും കലകളില്‍ നിന്നും തിരിച്ച് ശ്വാസകോശങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്നു.
ഹീമോഗ്ലോബിന്‍ ടെസ്റ്റ് നടത്തിക്കഴിഞ്ഞ് ഫലം നോര്‍മലിനേക്കാളും താഴെയാണെങ്കില്‍ അത് അര്‍ത്ഥമാക്കുന്നത് ചുവപ്പ് കോശങ്ങളുടെ കൌണ്ട് കുറവാണെന്നാണ് . അതായത് രോഗി അനീമിക് ആണെന്നര്‍ത്ഥം .
അനീമിയ അഥവാ രക്തക്കുറവ് താഴെ പറയുന്ന കാരണങ്ങള്‍ കൊണ്ട് ഉണ്ടാകാം .
കാരണങ്ങള്‍
- വിറ്റാമിനുകളുടെ അപര്യാപ്തത
2.ബ്ലീഡിംഗ് അഥവാ രക്തവാര്‍ച്ച
3.മറ്റ് രോഗങ്ങള്‍
4.കിഡ്നിയുടെ തകരാറ്
5.അയേണിന്റെ കുറവ്
6.തൈറോയ്ഡ് ഗ്രന്ഥി പ്രവര്‍ത്തിക്കാതെ വരിക
ചിലപ്പോള്‍ രക്തത്തിലെ ഹീമൊഗ്ലോബിന്റെ അളവ് നോര്‍മലിനേക്കാളും കൂടുതലാകുംഇത് താഴെ പറയുന്ന കാരണങ്ങള്‍ മൂലം ഉണ്ടാകാം
1.രക്തത്തിലെ തകരാറുകള്‍
2.ഉയരം കൂടിയ സ്ഥലങ്ങളില്‍ താമസിക്കുക
3.പുകവലി
- ഡിഹൈഡ്രേഷന്‍ അഥവാ നിര്‍ജ്ജലീകരണം
5.പൊള്ളല്‍ - അമിതമായ ഛര്‍ദ്ദി
പ്രധാന ലക്ഷണം
ഹീമോഗ്ലോബിന്റെ കുറവ് കാരണം ശ്വാസം കിട്ടാത്ത വരിക എന്ന ലക്ഷണം പ്രകടമാകും .
കാരണം പ്രധാന അവയവങ്ങള്‍ക്ക് ഓക്‌സിജന്‍ ശരിയായതോതില്‍ ലഭ്യമല്ലാത്ത അവസ്ഥ സംജാതമാക്കും .
ഇതാണ് ശ്വാസം കിട്ടാത്ത അവസ്ഥ ഉണ്ടാക്കുന്നത്
തല്‍ഫലമായി ഈ അവസ്ഥ മറികടക്കാന്‍ ഹൃദയം ശ്രമിക്കുന്നു.
ഇക്കാര്യം നിര്‍വ്വഹിക്കുന്നത് ഹൃദയമിടിപ്പ് വര്‍ദ്ധിപ്പിച്ചാണ് .
അതായത് ഹീമോഗ്ലോബിന്‍ കുറവ് ഉള്ള രോഗികള്‍ ചെറിയ തോതില്‍ വ്യായാമം ചെയ്യുമ്പോഴോ പ്രവൃത്തി ചെയ്യുമ്പോഴോ കിതക്കുന്നു എന്നര്‍ത്ഥം .
ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
കാത്സ്യം നല്ലവണ്ണം അടങ്ങിയ ഭക്ഷണങ്ങളും പാല്‍ വെണ്ണ ബ്രഡ്ഡ് എന്നിവയും ഒഴിവാക്കണം
അതുപോലെ ചായ , കാപ്പി , മദ്യം എന്നിവയും ഒഴിവാക്കണം