പേ വിഷ ബാധയ്ക്കെതിരെ കുത്തിവെപ്പ് എടുത്തവർ സൂക്ഷിക്കുക. കേരളത്തിൽ മാത്രം വ്യാക്സിൻ എടുത്ത11 പേരാണ് കഴിഞ്ഞ നാലു മാസത്തിനിടയിൽ മരിച്ചത്. പ്രതിരോധിച്ചാൽ പൂർണ്ണമായും തടയാൻ കഴിയുന്ന പേ വിഷബാധ മരണങ്ങളിൽ കേരളം പകച്ച് പോകുന്നുണ്ട്. മുൻവർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം നാലുമാസം ആകുമ്പോഴേക്കും 11 മരണങ്ങളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തത്. ആകെ ഈ വർഷം റിപ്പോർട്ട് ചെയ്ത പത്തിൽ മൂന്ന് മരണങ്ങളും സംഭവിച്ചത് ഈ മാസം 21 ദിവസത്തിനിടയാണ്. 2030 ഓടെ രാജ്യം പേവിഷബാധ മുക്തമാക്കണമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്ക് നൽകിയ നിർദ്ദേശം.
എന്നാൽ പ്രതിരോധ പ്രവർത്തനങ്ങളും ബോധവൽക്കരണവും ഊർജിതമെന്ന് ആരോഗ്യ മൃഗസംരക്ഷണ വകുപ്പ് അവകാശപ്പെടുമ്പോഴും ലക്ഷ്യം നേടാനാകാത്ത വിധം മരണനിരക്ക് വർദ്ധിക്കുകയാണ്. കഴിഞ്ഞ അഞ്ചു വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ ഈ വർധന പ്രകടമാണ്. 2020ൽ സംസ്ഥാനത്ത് ആകെ സംഭവിച്ചത് 5 പേവിഷ മരണങ്ങളാണ്. 2021-ൽ 11ഉം, 2022ൽ -15ഉം, 2023ൽ -17ഉം 2024ൽ-28 മായി കണക്കുകൾ ഉയരുന്നു. തെരുവ് നായ്ക്കൾ ഉൾപ്പെടെ ഒരു പ്രദേശത്തെ 70% നായ്ക്കൾക്കും പേവിഷപ്രതിരോധ വാക്സിൻ നൽകാൻ കഴിഞ്ഞാൽ രോഗത്തെ ഒരു പരിധിവരെ നിർമാർജനം ചെയ്യാൻ കഴിയും എന്ന് മാത്രമല്ല മനുഷ്യരിൽ രോഗബാധയുള്ള സാധ്യത ഏകദേശം പൂർണമായും തടയാൻ കഴിയും എന്നാണ് പഠനങ്ങൾ വിലയിരുത്തുന്നത്.
പ്രതിരോധ വാക്സിനേഷൻ ഊർജിതമായി നടപ്പാക്കുന്നതെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും അവകാശവാദം. എന്നാൽ മനുഷ്യരെ കടിക്കുന്ന തെരുവ് നായ്ക്കൾ മിക്കതിനും പിന്നീട് പേ വിഷബാധ സ്ഥിതീകരിക്കുകയാണ്. മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന മാരകമായ ജന്തുജന്യ രോഗമാണ് പേ വിഷബാധ. നായ്ക്കളാണ് പ്രധാനമായും രോഗം പടർത്തുന്നത്. പൂച്ച, കുറുക്കൻ, അണ്ണാൻ, കുതിര, വവ്വാൽ തുടങ്ങിയവയും രോഗവാഹകരാണ്. രോഗം ബാധിച്ച മൃഗങ്ങളുടെ ഉമിനീരിൽ കാണുന്ന പേ വിഷബാധയുടെ വൈറസുകൾ മൃഗങ്ങളുടെ കടി, മാന്തൾ, നക്കൽ എന്നിവയിലൂടെ ശരീരത്തിൽ എത്തി തലച്ചോറിനെയും സുഷിന നാഡിയെയും ബാധിക്കുന്നതോടെയാണ് രോഗം ഗുരുതരമായി മരണം സംഭവിക്കുന്നത്. ഇതിനിടെ വാക്സിൻ പല പ്രാപ്തി സംബന്ധിച്ച ആശങ്കയും രാജ്യത്ത് പല കോണുകളിൽ നിന്ന് ഉയർന്നുവന്നിരുന്നു. കുത്തിവെപ്പ് എടുത്തവരിൽ ചിലർ മരിച്ചതാണ് ആശങ്കയ്ക്ക് കാരണമായത്.
പഞ്ചസാരയെ പടിക്ക് പുറത്ത് നിർത്തിയാൽ നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്