- Advertisement -Newspaper WordPress Theme
AYURVEDAആന്റിബയോട്ടിക്കുകള്‍ ഇനി നീല കവറില്‍

ആന്റിബയോട്ടിക്കുകള്‍ ഇനി നീല കവറില്‍

ആന്റിബയോട്ടിക്കുകള്‍ തിരിച്ചറിയാനായി അവ നീല കവറില്‍ നല്‍കുന്ന രീതി സംസ്ഥാനം മുഴുവന്‍ നടപ്പാക്കുമെന്നു മന്ത്രി വീണാ ജോര്‍ജ്. എറണാകുളം ജില്ലയിലാണ് ഈ രീതി ആദ്യം നടപ്പാക്കിയതെന്നു മന്ത്രി പറഞ്ഞു. ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തില്‍ കൃത്യത പാലിക്കുന്ന ആശുപത്രികള്‍ക്കു പ്രത്യേക എംബ്ലവും സര്‍ട്ടിഫിക്കറ്റും നല്‍കും. രാജ്യത്തെ ആദ്യത്തെ ജില്ലാതല ആന്റിബയോഗ്രാം പുറത്തിറക്കുന്ന സംസ്ഥാനമായി കേരളം മാറി. എറണാകുളം ജില്ലയാണ് ആന്റിബയോഗ്രാം പുറത്തിറക്കിയത്. ബാക്ടീരിയകള്‍ക്ക് ആന്റിബയോട്ടിക്കുകളോടുള്ള പ്രതിരോധശേഷി അളന്നു ക്രോഡീകരിക്കുന്നതാണ് ആന്റിബയോഗ്രാം.

രോഗികളില്‍ നിന്നു സാംപിള്‍ എടുത്താണ് ഇതു ചെയ്യുന്നത്.എല്ലാ ജില്ലകളുടെയും ആന്റിബയോഗ്രാം പുറത്തിറക്കുകയാണു ലക്ഷ്യം.മൃഗപരിപാലനം,കോഴിവളര്‍ത്തല്‍, മത്സ്യകൃഷി തുടങ്ങിയവയിലും അശാ സ്ത്രീയമായ രീതിയില്‍ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme