- Advertisement -Newspaper WordPress Theme
LIFEമുഖം എന്നും തിളങ്ങാൻ വീട്ടിൽ തന്നെ തയ്യാറാക്കാം ഒരു അടി പൊളി ഫെയ്സ് ജെൽ

മുഖം എന്നും തിളങ്ങാൻ വീട്ടിൽ തന്നെ തയ്യാറാക്കാം ഒരു അടി പൊളി ഫെയ്സ് ജെൽ

ജീവിത ശൈലി, ഭക്ഷണക്രമം, ഹോർമോൺ വ്യതിയാനങ്ങൾ തുടങ്ങി ചർമ്മാരോഗ്യത്തെ സ്വാധീനിക്കുന്ന നിരവധി കാര്യങ്ങളുണ്ട്. എത്ര തിരക്കുള്ള ദിവസങ്ങളിലും ചർമ്മ പരിചരണത്തിനായി കുറച്ചു സമയം മാറ്റി വച്ചു നോക്കൂ, മാറ്റങ്ങൾ ഞൊടിയിടയിൽ അറിയാം. ചർമ്മ സംരക്ഷണത്തിന് ഏറ്റവും അത്യാവശ്യമായ ഘടകമാണ് വിറ്റാമിൻ സി. അത് മിക്ക പ്രശ്നങ്ങളെയും പ്രതിരോധിക്കാൻ സഹായിക്കും. ചർമ്മം തിളക്കമുള്ളതാക്കും, വാർധക്യത്തിൻ്റെ ലക്ഷണങ്ങൾ തടയും, നാച്യുറൽ ആയിട്ടുള്ള ഗ്ലോ നിലനിർത്തും തുടങ്ങി നിരവധി ഗുണങ്ങൾ അതിനുണ്ട്. ചർമ്മം വരണ്ടു പോകാതെ ശ്രദ്ധിക്കുക എന്നതും പ്രധാനമാണ്. ഇതിനെല്ലാം മികച്ച പ്രതിവിധിയാണ് കറ്റാർവാഴ. അതുപയോഗിച്ച് വീട്ടിൽ തന്നെ ഒരു നൈറ്റ് സ്കിൻ കെയർ ക്രീം തയ്യാറാക്കാം.

ചേരുവകൾ

കറ്റാർവാഴ
റോസ്‌‌‌‌‌‌‌‌‌വാട്ടർ
വെളിച്ചെണ്ണ
വിറ്റാമിൻ ഇ​ ക്യാപ്സൂൾ
അരി

തയ്യാറാക്കുന്ന വിധം

ചെറിയ ബൗളിൽ എട്ട് മണിക്കൂറെങ്കിലും അരി കുതിർത്തു വെയ്ക്കാം. ശേഷം കറ്റാർവാഴയുടെ ജെൽ എടുത്ത് അതിലേയ്ക്ക് ഒരു സ്പൂൺ അരി കുതിർത്ത വെള്ളം ഒഴിക്കാം. അതിലേയ്ക്ക് റോസ്‌വാട്ടറും, വിറ്റാമിൻ ഇ ക്യാപ്സൂളും ചേർത്തിളക്കി യോജിപ്പിക്കാം. ഇത് വൃത്തിയുള്ള മറ്റൊരു പാത്രത്തിലേയ്ക്കു മാറ്റി സൂക്ഷിക്കാവുന്നതാണ്. രാത്രി ഉറങ്ങുന്നതിനു മുമ്പ് മുഖം വൃത്തിയായി കഴുകിയതിനു ശേഷം ഈ ക്രീം പുരട്ടി മൃദുവായി മസാജ് ചെയ്യാം. രാവിലെ ഉണർന്ന ഉടൻ തണുത്ത വെള്ളത്തിൽ കഴുകി കളയാം

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme