- Advertisement -Newspaper WordPress Theme
BEAUTYസ്‌ട്രെച്ച് മാര്‍ക്കാണോ പ്രശ്‌നം; രണ്ട് സ്റ്റെപ്പില്‍ പരിഹരിക്കാം

സ്‌ട്രെച്ച് മാര്‍ക്കാണോ പ്രശ്‌നം; രണ്ട് സ്റ്റെപ്പില്‍ പരിഹരിക്കാം

അമ്മയാവുക എന്നത് ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷങ്ങളില്‍ ഒന്നാണ്. എന്നാല്‍ പ്രസവാനന്തരം ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങള്‍ ഊഹിക്കാവുന്നതിലും അപ്പുറത്താണ്. അതില്‍ ഒന്നാണ് ശരീരത്തിലുണ്ടാകുന്ന സ്‌ട്രെച്ച് മാര്‍ക്കുകള്‍. ആരോഗ്യകരമായി ദോഷം ചെയ്യില്ലെങ്കിലും മാനസികാമായി പലരെയും ഇത് ബുദ്ധിമുട്ടിക്കും. ഗര്‍ഭാവസ്ഥയില്‍ മാത്രമല്ല, പലകാരണങ്ങള്‍ കൊണ്ട് ശരീരത്തില്‍ സ്‌ട്രെച്ച് മാര്‍ക്കുകള്‍ ഉണ്ടാകാം.

പേശികള്‍ വലിയുന്നതും പിന്നീട് ചുരങ്ങുന്നതും, ശരീരഭാരം വര്‍ധിക്കുകയും ചുരുങ്ങുകയും ചെയ്യുന്നതും, പ്രായാധിക്യം ഇങ്ങനെ പല അവസ്ഥകളിലും ചര്‍മത്തില്‍ സ്‌ട്രെച്ച് മാര്‍ക്കുകള്‍ പ്രക്ഷപ്പെടാം. ഇത് കളയാനായി വിലകൂടിയ ക്രീമുകള്‍ ഒക്കെ ഉപയോഗിക്കുന്നവര്‍ ഉണ്ട്. എന്നാല്‍ വെറും രണ്ട് സ്റ്റെപ്പില്‍ വളരെ ഈസിയായി ഇത്തരം സ്‌ട്രെച്ച് മാര്‍ക്കുകള്‍ നീക്കം സാധിക്കും.

സ്റ്റെപ്പ് വണ്‍: ശരിയായ ചേരുവ കണ്ടെത്തുക

ഹൈലൂറോണിക് ആസിഡ്, സെന്റല്ല എന്ന രണ്ട് ചേരുവകളാണ് പ്രധാനം. ഇവ അടങ്ങിയ ഏത് ക്രീമും ഉപയോഗിക്കാം.

സ്റ്റെപ്പ് ടു: എങ്ങനെ ഉപയോഗിക്കണം

ദിവസവും അഞ്ച് മിനിറ്റ് നേരം സ്‌ട്രെച്ച് മാര്‍ക്ക് ഉള്ളയിടത്ത് മസാജ് ചെയ്യുക. മസാജ് ചെയ്യുന്നത് കൊളാജന്‍ ഉല്‍പ്പാദനം മെച്ചപ്പെടുത്തുന്നു. ഇത് സ്‌ട്രെച്ച് മാര്‍ക്ക് അപ്രത്യക്ഷമാക്കാന്‍ സഹായിക്കും.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme