- Advertisement -Newspaper WordPress Theme
HEALTHരാത്രി സമയത്ത് ജോലി ചെയ്യുന്നവരാണോ നിങ്ങൾ? എങ്കിൽ സൂക്ഷിക്കൂ

രാത്രി സമയത്ത് ജോലി ചെയ്യുന്നവരാണോ നിങ്ങൾ? എങ്കിൽ സൂക്ഷിക്കൂ

ഇന്നത്തെ കാലത്ത് പകൽ സമയം ജോലി ചെയ്യുന്നത് പോലെ തന്നെയാണ് രാത്രി സമയങ്ങളിലെ ജോലിയും. ചില സ്ഥാപനങ്ങളിൽ ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരേയും നാം കണ്ടിട്ടുണ്ട്.

തുടർച്ചയായി രാത്രി സമയം മാത്രം ജോലിചെയ്യുന്നവ‍‍ർക്ക് വിഷാദ രോ​ഗം പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ് എന്നാണ് പഠനങ്ങൾ പറയുന്നത്. 30 വര്‍ഷം കൊണ്ട്‌ ഏഴായിരം അമേരിക്കക്കാരെ ഉള്‍പ്പെടുത്തി എന്‍വൈയു സില്‍വര്‍ സ്‌കൂള്‍ ഓഫ്‌ സോഷ്യല്‍ വര്‍ക്കിലെ ഗവേഷകരാണ്‌ പഠനം നടത്തിയത്‌.

രാത്രി സമയങ്ങളില്‍ ജോലി ചെയ്യുന്നതും ജോലി സമയം തുടര്‍ച്ചയായി മാറുന്നതും ഉറക്കത്തെ ബാധിക്കുമെന്നും ഇത്‌ 50 വയസ്സാകുമ്പോഴേക്കും വിഷാദം ഉള്‍പ്പെടെയുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങളിലേക്ക്‌ നയിക്കുമെന്നും പഠനം പറയുന്നു. പഠനത്തില്‍ പങ്കെടുത്തവരില്‍ നാലിലൊന്ന്‌ പേര്‍ക്ക്‌ മാത്രമായിരുന്നു പകല്‍ സമയം ജോലിയുണ്ടായിരുന്നത്‌. ആവശ്യത്തിന്‌ ഉറക്കം ലഭിക്കാത്ത അവസ്ഥ പ്രമേഹം, ഹൃദ്രോഗം, അമിതവണ്ണം തുടങ്ങിയ പല പ്രശ്‌നങ്ങളിലേക്കും നയിക്കുമെന്ന്‌ പല പഠനങ്ങളിലും കണ്ടെത്തിയിട്ടുണ്ട്‌.

നമ്മുടെ ജോലി നമ്മെ അനാരോഗ്യവാന്മാരാക്കുന്ന സാഹചര്യം തടയേണ്ടതാണെന്ന്‌ ഗവേഷണത്തിന്‌ നേതൃത്വം നല്‍കിയ എന്‍വൈയു സില്‍വര്‍ സ്‌കൂള്‍ ഓഫ്‌ സോഷ്യല്‍ വര്‍ക്കിലെ പ്രഫസര്‍ വെന്‍ ജുയി ഹാന്‍ പറയുന്നു. ജോലി മൂലം ശാരീരികവും മാനസികവുമായി അവശരാവുന്നവരെ പിന്തുണയ്‌ക്കാനുള്ള വിഭവങ്ങള്‍ ലഭ്യമാക്കി ഈ സാഹചര്യത്തെ മറികടക്കാന്‍ കഴിയണമെന്ന്‌ പ്ലോസ്‌ വണ്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട്‌ ശുപാര്‍ശ ചെയ്യുന്നത്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme