- Advertisement -Newspaper WordPress Theme
HEALTHനിങ്ങൾക്ക് ഹൃദയഘാത സാധ്യത ഉണ്ടോ, ഇതു വായിച്ചാൽ അറിയാം

നിങ്ങൾക്ക് ഹൃദയഘാത സാധ്യത ഉണ്ടോ, ഇതു വായിച്ചാൽ അറിയാം

ഹൃദയാഘാതത്തിന് അങ്ങനെ ഒരു ക്രൂര സ്വഭാവമുണ്ട് പ്രായമോ ആരോഗ്യമോ ഒന്നും അതിന്റെ ആക്രമണത്തിന് പലപ്പോഴും തടസ്സമാകാറില്ല. ഹൃദയാഘാതം പെട്ടെന്ന് സംഭവിക്കുന്ന ഒന്നായി പലപ്പോഴും തോന്നാറുണ്ടെങ്കിലും ഹൃദയാഘാതത്തിന് മുന്‍പുള്ള ദിവസങ്ങളിലോ മാസങ്ങളിലോ പലര്‍ക്കും ഇതുമായി ബന്ധപ്പെട്ട ലക്ഷണങ്ങള്‍ കാണപ്പെടുന്നതായി ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. ഒരുപക്ഷെ ആളുകൾക്ക് ഇത് മനസിലാകാറില്ല എന്നതാണ് സത്യം. ഹൃദയാഘാതത്തിന് ഒരുമാസം മുന്‍പ് ശരീരം പ്രകടിപ്പിക്കുന്ന ചില ലക്ഷണങ്ങൾ.

അസാധാരണമായ ക്ഷീണം: അസാധാരണമായ ക്ഷീണം പ്രത്യേകിച്ച് സ്ത്രീകളിലാണ് കൂടുതൽ കാണപ്പെടുന്നത്. ഇത് ഹൃദയാഘാതത്തിന്റെ ഒരു സാധാരണ മുന്നറിയിപ്പാണ്. ശരിയായ വിശ്രമത്തിനു ശേഷവും അസാധാരണമായ ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കേണ്ടതാണ്. ഹൃദയത്തിലേക്കുള്ള രക്തയോട്ടം കുറയുന്നതിന്റെ ഫലമായിട്ടാണ് കൂടുതല്‍ ക്ഷീണം അനുഭവപ്പെടുന്നത്. പടികള്‍ കയറുകയോ ഭാരം എടുക്കുകയോ പോലുള്ള ദൈനംദിന ജോലികള്‍ ചെയ്യുമ്പോള്‍ പോലും നിങ്ങള്‍ക്ക് ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കില്‍, ഒരു ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്.

നെഞ്ചില്‍ ഭാരവും അസ്വസ്ഥതയും: ഹൃദയാഘാതത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് അല്ലെങ്കില്‍ ആഴ്ചകള്‍ക്ക് മുമ്പ് വ്യക്തിയ്ക്ക് പലപ്പോഴും നേരിയ നെഞ്ചുവേദനയോ സമ്മര്‍ദ്ദമോ അനുഭവപ്പെടും. നെഞ്ചില്‍ വിങ്ങല്‍ പോലെയോ നിറഞ്ഞിരിക്കുന്നതു പോലെയോ ഭാരം പോലെയോ അത് അനുഭവപ്പെട്ടേക്കാം. ഈ ലക്ഷണം ഇടയ്ക്കിടയ്ക്ക് വന്ന് പോകുന്നതു പോലെ തോന്നിയേക്കാം. വേദന എല്ലായ്‌പ്പോഴും മൂര്‍ച്ചയുള്ളതായിരിക്കണമെന്നില്ല. നെഞ്ചിലുള്ള ഈ അസ്വസ്ഥത കൈകള്‍, താടിയെല്ല്, കഴുത്ത് അല്ലെങ്കില്‍ പുറം തുടങ്ങിയ ഭാഗങ്ങളിലേക്ക് വ്യാപിച്ചേക്കാം. ഇത് വളരെ പ്രധാനപ്പെട്ട ഒരു ലക്ഷണമാണ്.

ഹൃദയമിടിപ്പ്: സാധാരണയിൽ കൂടുതൽ ഹൃദയമിടിപ്പ് കൂടുകയോ വേഗത്തിലുള്ളതും ശക്തവുമായ ഹൃദയമിടിപ്പുകള്‍ നെഞ്ചില്‍ ബുദ്ധിമുട്ടുണ്ടാക്കുന്നതു പോലെയോ തോന്നിയേക്കാം. ഓക്‌സിജന്റെ കുറഞ്ഞ അളവ് നികത്താന്‍ ഹൃദയം കൂടുതല്‍ കഠിനാധ്വാനം ചെയ്യുമ്പോഴാണ് ഹൃദയമിടിപ്പ് ഉണ്ടാകുന്നത്. തലകറക്കം, ബോധക്ഷയം, ശ്വാസതടസ്സം അല്ലെങ്കില്‍ നെഞ്ചുവേദന എന്നിവയ്ക്കൊപ്പം ഹൃദയമിടിപ്പും ഉണ്ടായാല്‍, അത് വരാനിരിക്കുന്ന ഹൃദയാഘാതത്തിന്റെ ലക്ഷണമാകാം.

ശ്വാസം മുട്ടല്‍: ഹൃദയാഘാതത്തിന് ആഴ്ചകള്‍ക്ക് മുമ്പ് ഈ പറയുന്ന ലക്ഷണം കാണിച്ചേക്കാം. വളരെ ചെറിയ അധ്വാനത്തിന് ശേഷമോ വിശ്രമത്തിലോ പോലും ശ്വാസതടസ്സം അനുഭവപ്പെടുന്നത് ഹൃദയാഘാതത്തിന്റെ മുന്നറിയിപ്പായിരിക്കാം. ഹൃദയത്തിന് രക്തം പമ്പ് ചെയ്യാനുള്ള കഴിവ് കുറയുന്നതു കൊണ്ടാണ് ആളുകള്‍ക്ക് ശ്വസിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്.

ഉറക്ക അസ്വസ്ഥതകള്‍: ഉറങ്ങാന്‍ ബുദ്ധിമുട്ട്, അല്ലെങ്കില്‍ അസ്വസ്ഥതയോടെ ഉണരുക എന്നിവയൊക്കെ മുന്നറിയിപ്പ് അടയാളങ്ങളായി കണക്കാക്കണം. ഉണരുമ്പോള്‍ ശ്വാസം മുട്ടല്‍, രാത്രിയില്‍ വിയര്‍ക്കല്‍, അല്ലെങ്കില്‍ ക്ഷീണം വര്‍ധിച്ച ഹൃദയമിടിപ്പ് പോലുള്ള മറ്റ് ലക്ഷണങ്ങളോടൊപ്പം തുടര്‍ച്ചയായ ഉറക്കമില്ലായ്മ മറ്റൊരു മുന്നറിയിപ്പാണ്. ഇത് നമ്മൾ പലപ്പോഴും തള്ളിക്കളയുന്ന മറ്റൊരു നിര്‍ണായക ലക്ഷണമാണ്.

മേൽപ്പറഞ്ഞ എന്തെങ്കിലും അവസ്ഥകളിലൂടെയാണ് നിങ്ങൾ കടന്നുപോകുന്നത് എങ്കിൽ ഉടൻ ഒരു ഡോക്ടറെ കാണേണ്ടതാണ്. ഓർക്കുക പലപ്പോഴും അറിവില്ലാത്തവരുടെ ഉപദേശങ്ങളും പരിഹാരങ്ങളും അപകടത്തിലേക്കായിരിക്കും നയിക്കുക. ആദ്യത്തെ പരിഗണന ആരോഗ്യത്തിന് നൽകുക..

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme