- Advertisement -Newspaper WordPress Theme
Environmentവീട്ടില്‍ പാമ്പിന്റെ ശല്യമുണ്ടോ? ഈ പൊടിക്കൈകള്‍ പരീക്ഷിക്കാം

വീട്ടില്‍ പാമ്പിന്റെ ശല്യമുണ്ടോ? ഈ പൊടിക്കൈകള്‍ പരീക്ഷിക്കാം

അപ്രതീക്ഷിതമായി വീടിന് മുന്നില്‍ ഒരു പാമ്പ് വന്നാല്‍ നിങ്ങള്‍ എന്തുചെയ്യും? എന്തുചെയ്യണമെന്ന് അറിയാതെ പകച്ചുനിക്കുന്നവരാണ് നമ്മളില്‍ അധികപേരും. മറ്റുള്ള ജീവികളെ തുരത്തുന്നതുപോലെ പെട്ടെന്ന് പായിക്കാന്‍ കഴിയുന്ന ഒന്നല്ല പാമ്പ്. വളരെയധികം സൂക്ഷിച്ച് മാത്രമേ പാമ്പിനെ തുരത്താന്‍ പാടുള്ളു. എന്നാല്‍ നമ്മുടെ ആരോഗ്യകരമായ ആവാസവ്യവസ്ഥയില്‍ പാമ്പുകളും ഉള്‍പ്പെടുന്നു. എന്നിരുന്നാലും നമുക്ക് അവയുമായി സുരക്ഷിതമായ അകലം പാലിച്ചേ മതിയാകൂ. വീട്ടില്‍ പാമ്പ് വരാതിരിക്കാന്‍ ഈ ചെടികള്‍ വളര്‍ത്തിയാല്‍ മതി. അവ ഏതൊക്കെയെന്ന് അറിയാം.

സവാള
സവാളയില്‍ സള്‍ഫര്‍ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. സവാളയുടെ ഗന്ധം പാമ്പുകള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നവയാണ്. പ്രകൃതിദത്തമായി പാമ്പുകളെ തുരത്താന്‍ സഹായിക്കുന്ന ഒന്നാണിത്. അതുകൊണ്ട് തന്നെ മുറ്റത്ത് മറ്റ് ചെടികള്‍ക്കൊപ്പം സവാള വളര്‍ത്തുന്നത് നല്ലതായിരിക്കും.

മാരിഗോള്‍ഡ്

പൂന്തോട്ടങ്ങള്‍ക്ക് കൂടുതല്‍ ഭംഗി നല്‍കുന്നവയാണ് ഈ ചെടി. ജമന്തി പൂക്കള്‍ അവയുടെ ആഴമുള്ള നിറങ്ങള്‍കൊണ്ട് മറ്റുള്ളതില്‍നിന്നും വ്യത്യസ്തമായിരിക്കുന്നു. ജമന്തി പൂവിന്റെ വേരുകളില്‍ അടങ്ങിയിരിക്കുന്ന പ്രകൃതിദത്ത സംയുക്തം പാമ്പുകളെ മാത്രമല്ല മറ്റ് ജീവികളെയും പ്രാണികളെയും അകറ്റാന്‍ സഹായിക്കുന്നവയാണ്.

വെളുത്തുള്ളി

വെളുത്തുള്ളിയുടേത് രൂക്ഷ ഗന്ധമാണെന്ന് നമുക്ക് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. വെളുത്തുള്ളിയുടെ രൂക്ഷ ഗന്ധവും മറ്റ് ഗുണങ്ങളും പാമ്പുകളെ എളുപ്പത്തില്‍ തുരത്താന്‍ സഹായിക്കുന്നു. ഇത് ചതച്ചും നീരായും ഉപയോഗിക്കാവുന്നതാണ്.

ഇഞ്ചിപ്പുല്ല്

ഇഞ്ചിപ്പുല്ലില്‍ സിട്രോണെല്ല അടങ്ങിയിട്ടുണ്ട്. ജീവികളെയും മൃഗങ്ങളെയും അകറ്റാന്‍ സഹായിക്കുന്നവയാണ് ഇഞ്ചിപ്പുല്ല്. പലവീടുകളിലും കൊതുകിനെ തുരത്താന്‍ ഇഞ്ചിപ്പുല്ല് ഉപയോഗിക്കാറുണ്ട്. ഇത് വീടിന്റെ മുറ്റത്ത് വളര്‍ത്തുകയാണെങ്കില്‍ പാമ്പുകള്‍ വരില്ല.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme