ഇന്ന് ഒരുവിധം എല്ലാവരും ആരോഗ്യ കാര്യത്തില്‍ വളരെ ശ്രദ്ധ പുലര്‍ത്തുന്നവരാണ്. ജീവിതശൈലിയില്‍ മാറ്റങ്ങള്‍ വരുന്നതിനാല്‍ പലര്‍ക്കും പലവിധ അസുഖങ്ങള്‍ വരാന്‍ തുടങ്ങുന്നു. ഇത് ആരോഗ്യകാര്യത്തിലേക്ക് ശ്രദ്ധ തിരിക്കാന്‍ എല്ലാവരെയും പ്രേരിപ്പിക്കുന്നു.
നിങ്ങള്‍ പ്രീഡയബറ്റിക്കാണോ എന്നറിയാന്‍ കഴിയുന്ന നിരവധി ലക്ഷണങ്ങള്‍ ശരീരം കാണിച്ച് തരും. ഈ സൂചനകള്‍ ഒരിക്കലും അവഗണിക്കാന്‍ പാടില്ല. കൃത്യസമയത്ത് അത് തിരിച്ചറിയാന്‍ ഈ ലക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം. അമിത ദാഹവും, ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ തോന്നുന്നതും പ്രീഡയബറ്റിക് ആണെന്നതിന്റെ ലക്ഷണമാണ്. പ്രീഡയബറ്റിക്കിന്റെ ആദ്യ ലക്ഷണങ്ങളാണിത്.
ഇരുണ്ട ചര്‍മ്മവും പ്രീഡയബറ്റിക്കിന്റെ ലക്ഷണമാണ്. മുഖത്ത് ചില ഭാഗങ്ങളില്‍ ഇരുണ്ട ചര്‍മ്മം വരുന്നതാണ് പ്രീഡയബറ്റിക്കിന്റെ ലക്ഷണം. ചര്‍മ്മം വരണ്ടതാകുന്നതും ഒരു ലക്ഷണമാണ്. ചിലര്‍ക്ക് ചൊറിച്ചിലും ഉണ്ടാകാറുണ്ട്. കൈ കാലുകള്‍ മരവിക്കുന്നത് നിങ്ങള്‍ പ്രീഡയബറ്റിക്കാണെന്നതിന്റെ ഒരു ലക്ഷണമാണ്. മുറിവുകള്‍ ഉണങ്ങാന്‍ സമയമെടുക്കുന്നതും അതിന്റെ സൂചനയാകാം. പ്രീഡയബറ്റിക്കായിട്ടുള്ളവര്‍ക്ക് അമിത ക്ഷീണം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. പ്രീഡയബറ്റിക് ആണെങ്കില്‍ നിങ്ങള്‍ക്ക് കാഴ്ച മങ്ങാനുള്ള സാധ്യതയുണ്ട്.