- Advertisement -Newspaper WordPress Theme
FOODദിവസവും മുട്ട കഴിക്കുന്നവരാണോ?

ദിവസവും മുട്ട കഴിക്കുന്നവരാണോ?

പോഷകസമൃദ്ധമായ ഒരു ആഹാരമാണ് മുട്ട. പലരുടെയും പ്രഭാതഭക്ഷണത്തില്‍ മുട്ട ഉണ്ടായിരിക്കും. മുട്ട ദിവസവും കഴിക്കുന്ന നിരവധി പേരുണ്ട്. അങ്ങനെയെങ്കില്‍, എല്ലാ ദിവസവും മുട്ട കഴിക്കുന്നത് നല്ലതാണോ?. നിറയെ പോഷകങ്ങള്‍ നിറഞ്ഞതാണെങ്കിലും, മറ്റെന്തിനെയും പോലെ, മുട്ടയും അമിതമായി കഴിക്കുന്നത് ചില പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കും.

മുട്ട കഴിച്ചാലുള്ള ഗുണങ്ങള്‍

ഒരു മുട്ടയില്‍ ഏകദേശം ആറ് ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഇത് പേശികള്‍ക്കും, ചര്‍മ്മത്തിനും, മുടിക്കും, രോഗപ്രതിരോധ സംവിധാനത്തിനും നല്ലതാണ്. ദീര്‍ഘനേരം വയര്‍ നിറഞ്ഞിരിക്കാനും സഹായിക്കുന്നു. അതായത് രാവിലെ മുട്ട കഴിച്ചാല്‍, ഉച്ചഭക്ഷണത്തിന് മുമ്പ് ലഘുഭക്ഷണം കഴിക്കാനുള്ള സാധ്യത വളരെ കുറവാണ്. അതുകൊണ്ടാണ് ഫിറ്റ്‌നസ് പ്രേമികള്‍ക്കിടയില്‍ മുട്ടപ്രിയങ്കരമാകുന്നത്. പേശികളെ വളര്‍ത്താനും കലോറി കൂട്ടാതെ വയറു നിറയ്ക്കാനും സഹായിക്കുന്നു.

മുട്ടയില്‍ വിറ്റാമിന്‍ എ, ബി12, ഡി, ഇരുമ്പ്, സെലിനിയം തുടങ്ങിയ പ്രധാനപ്പെട്ട വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. അതിലെ, വളരെ പ്രധാനപ്പെട്ട ഒരു പോഷകമാണ് കോളിന്‍. തലച്ചോറിന്റെ പ്രവര്‍ത്തനത്തിനും ഓര്‍മ്മ ശക്തിക്കും കോളിന്‍ വലിയ പങ്കു വഹിക്കുന്നു. ഗര്‍ഭിണികള്‍ക്ക് ഇത് വളരെ പ്രധാനമാണ്, കാരണം കുഞ്ഞിന്റെ തലച്ചോറിന്റെ വികാസത്തിന് സഹായിക്കുന്നു. മുട്ടയുടെ മഞ്ഞക്കരുവില്‍ കാണപ്പെടുന്ന ല്യൂട്ടിന്‍, സിയാക്‌സാന്തിന്‍ എന്നീ രണ്ട് ആന്റിഓക്സിഡന്റുകള്‍ കണ്ണുകളെ സംരക്ഷിക്കാനും പ്രായവുമായി ബന്ധപ്പെട്ട കാഴ്ച പ്രശ്‌നങ്ങള്‍ മന്ദഗതിയിലാക്കാനും സഹായിക്കുന്നു.

മുട്ട കഴിച്ചാലുള്ള ദോഷങ്ങള്‍

മുട്ടയുടെ മഞ്ഞക്കരുവില്‍ കൊളസ്‌ട്രോളുണ്ട്. ഒരു വലിയ മുട്ടയില്‍ ഏകദേശം 185 മില്ലിഗ്രാം കൊളസ്‌ട്രോള്‍ അടങ്ങിയിട്ടുണ്ട്. ഉയര്‍ന്ന കൊളസ്‌ട്രോള്‍, പ്രമേഹം, അല്ലെങ്കില്‍ ഹൃദ്രോഗ കുടുംബ ചരിത്രം എന്നിവ ഉണ്ടെങ്കില്‍, മഞ്ഞക്കരു കഴിക്കുന്നതിന്റെ അളവ് ശ്രദ്ധിക്കണം. ചിലരില്‍, പ്രത്യേകിച്ച് കുട്ടികളില്‍ ഏറ്റവും സാധാരണമായ ഭക്ഷണ അലര്‍ജികളില്‍ ഒന്നാണ് മുട്ട. അതിനാല്‍, മുട്ടയോട് അലര്‍ജിയുള്ളവര്‍ കഴിക്കരുത്. വേവിക്കാത്ത മുട്ടയില്‍ ചിലപ്പോള്‍ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്ന സാല്‍മൊണെല്ല എന്ന ബാക്ടീരിയ ഉണ്ടാകാം. അതിനാല്‍, വീട്ടില്‍ ഉണ്ടാക്കുന്ന മയോണൈസ് അല്ലെങ്കില്‍ കേക്ക് ബാറ്റര്‍ പോലുള്ളവയില്‍ മുട്ടകള്‍ ചേര്‍ക്കുമ്പോള്‍ ശ്രദ്ധിക്കണം.

ഒരു ദിവസം എത്ര മുട്ട കഴിക്കാം?

ആരോഗ്യമുള്ള മിക്ക ആളുകള്‍ക്കും, ഒരു ദിവസം ഒന്നോ രണ്ടോ മുട്ടകള്‍ കഴിക്കുന്നത് തികച്ചും സുരക്ഷിതമാണ്. ചില പഠനങ്ങള്‍ പറയുന്നത് ആഴ്ചയില്‍ ഏഴോ പന്ത്രണ്ടോ മുട്ടകള്‍ വരെ കഴിക്കുന്നത് പോലും സുരക്ഷിതമെന്നാണ്. ആരോഗ്യകരമായ ഭക്ഷണക്രമത്തിനൊപ്പം ദിവസവും ഒരു മുട്ട കഴിക്കാവുന്നതാണ്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme