- Advertisement -Newspaper WordPress Theme
Uncategorizedവിട്ടുമാറാത്ത ചുമയും കഫക്കെട്ടും നിങ്ങളെ അലട്ടുന്നുണ്ടോ

വിട്ടുമാറാത്ത ചുമയും കഫക്കെട്ടും നിങ്ങളെ അലട്ടുന്നുണ്ടോ

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ആസ്മരോഗികളുടെ എണ്ണം കൂടുന്നുണ്ട്, അന്തരിക്ഷമലിനീകരണവും കാലാവസ്ഥാവ്യതിയാനവും മാറുന്ന ജീവിതശൈലിയും വ്യായാമക്കുറവുമൊക്കെയാണ് ഇതിന് കാരണം. ഇന്‍ഹേലര്‍ ചികിത്സയിലൂടെ ആസ്മ പൂര്‍ണമായും നിയന്ത്രിക്കാമെങ്കിലും തെറ്റിദ്ധാരണമൂലം ഇന്‍ഹേലറുകള്‍ ഉപയോഗിക്കാന്‍ മടികാണിക്കുന്നവരേറെയാണ്. പൊടിപടലങ്ങള്‍, വളര്‍ത്തുമ്യഗങ്ങളുടെ രോമങ്ങള്‍, ഫൂഡ് അലര്‍ജിതുടങ്ങിയ അലര്‍ജിപ്രശനങ്ങളും തുമ്മലിനും ശ്യാസംമുട്ടലിനും ആസ്മയക്കും കാരണമാകും.

തുടര്‍ച്ചയായ ചുമയും കഫക്കെട്ടും, നെഞ്ചിനകത്ത് ഭാരം, രാത്രികാലങ്ങളിലെ വരണ്ട ചുമ, കിതപ്പ്, ശ്വാസമെടുക്കുമ്പോള്‍, നെഞ്ചിനകത്ത് കുറുങ്ങല്‍, വിട്ടുമാറാത്ത തുമ്മല്‍, ജലദോഷം എന്നിവയാണ് ലക്ഷണങ്ങള്‍. ശാരീരികപരിശോധന, ശ്വാസകോശത്തിന്റെ പ്രവര്‍ത്തനക്ഷമത അറിയാനായി സ്‌പൈറോമീറ്റര്‍ ഉപയോഗിച്ചുളള പരിശോധന.രോഗപുരോഗതി അറിയാന്‍ പീക് ഫേള മീറ്റര്‍ തുടങ്ങിയവയാണ് പരിശോധനാമാര്‍ഗങ്ങള്‍.

ഇന്‍ഹേലര്‍ ചികിത്സ : മരുന്ന്തിരേ ചെറിയ അളവില്‍ നേരിട്ട് ശ്വാസകോശത്തിലെത്തിക്കുന്നു എന്നതാണ് ഇന്‍ഹേലര്‍ ചികിത്സയുടെ പ്രത്യേകത. ശ്വാസതടസ്സം മാറ്റാനുളള റിലീവര്‍ മരുന്നുകളും ശ്വാസനാളിയിലെ നീര്‍ക്കെട്ട് മാറ്റാനുളള മരുന്നുകളും ലഭ്യമാണ്. മരുന്ന് വായക്കകത്തേക്ക് സ്‌പ്രേചെയ്യുന്ന മീറ്റേഡ് ഡോസ് ഇന്‍ഹേലര്‍, പൗഡര്‍ രുപത്തിലുളള മരുന്ന് വലിച്ചെടുക്കുന്ന റോട്ടഹേലര്‍, കൂടാതെ ആസക്മ തീവ്രമാകുമ്പോള്‍ ഉപോയഗിക്കുന്ന നെബുലൈസര്‍ തുടങ്ങിയവയാണ് പ്രധാന ഇന്‍ഹേലറുകള്‍. ഇവ ഒരിക്കല്‍ ഉപയോഗിച്ചു തുടങ്ങിയാല്‍ ആജീവനാന്തം ഉപയോഗിക്കണമെന്നത് തെറ്റിദ്ധാരണയാണ്. ആസ്‌കമ നിയന്ത്രണവിധേയമാകുമ്പോള്‍ ഇന്‍ഹേലര്‍ ഉപയോഗം കുറച്ചു കൊണ്ടുവന്ന് നിര്‍ത്താനാകും.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme