- Advertisement -Newspaper WordPress Theme
HEALTHഓട്‌സ് പ്രിയരുടെ ശ്രദ്ധയ്ക്ക്; ഇക്കൂട്ടർ അത് ഒഴിവാക്കുന്നതാവും നല്ലത്

ഓട്‌സ് പ്രിയരുടെ ശ്രദ്ധയ്ക്ക്; ഇക്കൂട്ടർ അത് ഒഴിവാക്കുന്നതാവും നല്ലത്

രാവിലെ പുട്ടും കടലയും ഇഡലിയും സാമ്പാറും കഴിച്ചിരുന്ന മലയാളികളുടെ അടുത്തേക്ക് വന്നെത്തിയ ആളാണ് ഓട്‌സ്. തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ മാത്രമല്ല, ഇന്ന് ഒരുപാട് പേരുടെ പ്രാതൽ ഇത് തന്നെയാണ്. ആരോഗ്യ സംരക്ഷണത്തിന് ഓട്‌സ് മികച്ചതാണ്. എന്നാൽ പോഷക ഗുണങ്ങള്‍ നല്‍കുന്നതോടൊപ്പം തന്നെ ചില അവസരങ്ങളില്‍ അത് പ്രതിസന്ധികളും നല്‍കുന്നു.

എല്ലാവർക്കും ഇതി ഒരുപോലെ നല്ലതാവണമെന്നില്ല. ചിലരില്‍ ദഹനാരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന അവസ്ഥയിലേക്ക് പോലും കാര്യങ്ങൾ എത്താറുണ്ട്. എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ആരൊക്കെയാണ് ഓട്‌സ് കഴിക്കാതിരിക്കേണ്ടത് എന്ന് ആരോ​ഗ്യ വിദ​ഗ്ദർ പറയുന്നത് നോക്കാം.

ഓട്‌സ് ഗ്ലൂട്ടന്‍ രഹിതമാണ്, എന്നാല്‍ അതിന് സംവേദനക്ഷമത അല്‍പം ശ്രദ്ധിക്കണം. കൂടാതെ സീലിയാക് രോഗമുള്ളവരെങ്കില്‍ പലപ്പോഴും അവർക്ക് ഓട്‌സ് വളരെയധികം പ്രശ്‌നങ്ങളുണ്ടാക്കുന്നു. ഇത് ചിലരില്‍ ഐബിഎസ് പോലുള്ള അവസ്ഥകള്‍ ഉണ്ടാക്കും. അമിതമായി നാരുകള്‍ കഴിക്കുന്നതും ചില പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു.

സീലിയാക് രോഗമുള്ള ആളുകള്‍

സീലിയാക് രോഗമുള്ളവര്‍ ഓട്‌സ് കഴിക്കുന്നത് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇതില്‍ ഗ്ലൂട്ടന്‍ അടങ്ങിയിട്ടില്ലെങ്കിലും ഗോതമ്പ്, ബാര്‍ലി തുടങ്ങിയവ സംസ്‌കരിക്കുന്ന ഇടങ്ങളിലാണ് ഇവ തയ്യാറാക്കുന്നത്. ഇത് പലപ്പോഴും സീലിയാക് രോഗമുള്ളവരില്‍ രോഗപ്രതിരോധ ശേഷിയെ പ്രതിസന്ധിയിലാക്കുന്ന അവസ്ഥയിലേക്ക് ആക്കും. പോഷകങ്ങളുടെ ആഗിരണം കുറയ്ക്കുന്ന അവസ്ഥയിലേക്ക് ഇത് കാര്യങ്ങളെത്തും. കൂടാതെ വയറുവേദന, അസ്വസ്ഥത മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവക്ക് കാരണമാകുന്നു.

അലര്‍ജിയുള്ളവര്‍

ഓട്‌സ് അലര്‍ജിയുള്ളവരെങ്കില്‍ ഇവര്‍ ഒരു കാരണവശാലും ഓട്‌സ് കഴിക്കരുത്. കുട്ടികളിലും ചിലപ്പോള്‍ മുതിര്‍ന്നവരിലും ഒരുപോലെ അപൂര്‍വ്വമായി സംഭവിക്കുന്ന പ്രശ്‌നമാണ് പലപ്പോഴും ഇത്തരത്തിലുള്ള അലര്‍ജി. ഒട്‌സില്‍ കാണപ്പെടുന്ന അവെനിന്‍ പോലുള്ള പ്രോട്ടീനുകളോട് രോഗപ്രതിരോധ സംവിധാനം പ്രതികരിക്കുന്നതിന്റെ ഫലമായാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്. ഇത് ചര്‍മ്മത്തില്‍ പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നു. അത് കൂടാതെ ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍, ശ്വസന പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം തന്നെ ഇത് വഴി ഉണ്ടാവുന്നു.

ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം ഉള്ളവര്‍

ആരോഗ്യത്തിന്റെ കാര്യത്തില്‍ IBS പോലുള്ള പ്രതിസന്ധികള്‍ ഉള്ളവരെങ്കില്‍ അവര്‍ ഒരിക്കലും ഓട്‌സ് കഴിക്കരുത്.. ഇത് നിങ്ങളുടെ കുടലില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നു. കൂടാതെ ഓട്‌സ് കഴിച്ച് കഴിഞ്ഞാല്‍ അത് പലപ്പോഴും വയറുവേദന, ഗ്യാസ് തുടങ്ങിയ അസ്വസ്ഥതകള്‍ക്ക് ഇടയാക്കുന്നു. അത് മാത്രമല്ല ദഹന സംബന്ധമായ പ്രശ്‌നങ്ങളും നിങ്ങളില്‍ ഉണ്ടാവുന്നു. ഇവര്‍ നിര്‍ബന്ധമായും ഓട്‌സ് കഴിക്കുന്നത് ഒഴിവാക്കേണ്ടതാണ്.

പ്രമേഹം

ഓട്ട്സ് ഒരു സങ്കീര്‍ണ്ണമായ കാര്‍ബോഹൈഡ്രേറ്റാണെങ്കിലും അതിന്റെ അളവ് കൂടുതലാണെങ്കില്‍ അത് പലപ്പോഴും നിങ്ങളില്‍ പ്രമേഹം വര്‍ദ്ധിക്കാന്‍ കാരണമാകുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നതിനാല്‍ നിങ്ങള്‍ക്ക് ഓട്‌സ് കഴിക്കുന്നത് പരിമിതപ്പെടുത്തുന്നതാണ്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിച്ച് വേണം ഇവര്‍ ഓട്‌സ് കഴിക്കേണ്ടത്. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടം ഉണ്ടാക്കുന്നു.

ധാതുക്കളുടെ കുറവുള്ളവര്‍

ഓട്‌സില്‍ ഫൈറ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് പലപ്പോഴും ശരീരത്തിലേക്കുള്ള പല ധാതുക്കളുടേയും ആഗിരണത്തെ പ്രശ്‌നത്തിലാക്കുന്നു. കാല്‍സ്യം, അയേണ്‍, സിങ്ക് തുടങ്ങിയവയുമായി ബന്ധപ്പെടുത്തുന്ന ഒരു ഒന്നാണ് ഓട്‌സ്. അതുവഴി ശരീരത്തിലെ അവയുടെ ആഗിരണം കുറയുന്നു. ഇത് ആരോഗ്യമുള്ളവരില്‍ ദോഷം ഉണ്ടാക്കുകയില്ലെങ്കിലും പലപ്പോഴും ധാതുക്കളുടെ കുറവുള്ളവരില്‍ അത് കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. ഇവരെല്ലാം ഇനിയെങ്കിലും ഓട്‌സ് കഴിക്കുന്നത് വളരെയധികം ശ്രദ്ധിക്കണം.

എല്ലാ ആഹാരവും എല്ലാവരിലും ഒരേ പോലെ പ്രവർത്തിക്കണമെന്നില്ല. ചിലർക്ക് ഓട്സ് കഴിക്കുമ്പോൾ ഷുഗർ കൂടുന്നതായും ചിലർക്ക് കുറയുന്നതായും കാണുന്നുണ്ട്. അത് നമ്മുടെ ബോഡിയുടെ മെക്കാനിസം പോലെയിരിക്കും. അതുകൊണ്ട് എന്ത് കഴിക്കുമ്പോഴും ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme