in , , , , , , , , ,

പല്ലിന്റെ മഞ്ഞനിറം മാറാന്‍ ഒഴിവാക്കേണ്ടവ

Share this story

മൊത്തത്തിലുള്ള ആരോഗ്യത്തിന് അനിവാര്യഘടകമാണ് ദന്ത ശുചിത്വം. അതിനാല്‍ എന്ത് പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അതിനെ മൂലകാരണം കണ്ടെത്തി പരിഹരിക്കേണ്ടത് പ്രധാനമാണ്. ചിലപ്പോള്‍ ലളിതമായ ചില കാര്യങ്ങള്‍ ചെയ്യുന്നത് വളരെയധികം വ്യത്യാസങ്ങള്‍ ഉണ്ടാക്കും. രണ്ട് നേരം പല്ല് തേക്കുന്നതിലൂടെ പല്ലില്‍ പറ്റിക്കുന്ന ആഹാരവസ്തുക്കള്‍ നീക്കം ചെയ്യുന്നതിനും പല്ല് കേടാവാതിരിക്കാനും പല്ലുകളുടെ നിറം സംരക്ഷിക്കാനും സഹായിക്കും. അതുകൂടാതെ പല്ലിന്റെ നിറം കുറവിന് കാരണമാകുന്ന ചില ആഹാരങ്ങളും പാനീയങ്ങളും പാടേ ഒഴിവാക്കേണ്ടതുമാണ്.

  • ബ്ലാക്ക് കോഫി പല്ലുകളെ കറപിടിപ്പിച്ച് മഞ്ഞയും മങ്ങിയതും ആക്കി മാറ്റുന്നു.
  • കാപ്പിയും ചായയും പതിവായി കഴിക്കുന്നത് പല്ലില്‍ കറ ഉണ്ടാകും.
  • റെഡ് വൈനിലെ ആസിഡ് പല്ലുകളുടെ നിറം മാറ്റുന്നു.
  • കോളകളിലേയും സോഡകളിലേയും സ്റ്റെയ്‌നിംങ് കളര്‍ കാരണം പല്ലുകള്‍ക്ക് നിറം മാറുന്നു.
  • പുകയില പല്ലുകളുടെ നിറം മങ്ങിയതാക്കുന്നു.
  • സോയാസോസ് പല്ലില്‍ കറ ഉണ്ടാക്കുന്നു.

പാചകം ചെയ്താല്‍ ഗുണം കൂടുന്ന പച്ചക്കറികള്‍

ബ്രെഡും ബിസ്‌ക്കറ്റും അധികം കഴിക്കരുത്