- Advertisement -Newspaper WordPress Theme
FOODപഴംപൊരിയും ബജ്ജിയും; മഴക്കാലത്ത് ഒഴിവാക്കാം

പഴംപൊരിയും ബജ്ജിയും; മഴക്കാലത്ത് ഒഴിവാക്കാം

ചൂടു കട്ടന്‍ചായയ്‌ക്കൊപ്പം നല്ല മൊരിഞ്ഞ പഴംപൊരി.., പുറത്ത് മഴ തകര്‍ത്തു പെയ്യുമ്പോള്‍ മനസ് നിറയ്ക്കുന്ന കോംമ്പോ. എന്നാല്‍ വയറിന് ഇത് അത്ര സുഖകരമായിരിക്കില്ലെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. മഴക്കാലത്ത് പ്രതിരോധശേഷി കുറയുന്നതു കൊണ്ട് തന്നെ അണുബാധ, ദഹന പ്രശ്നങ്ങള്‍, അലര്‍ജി തുടങ്ങിയവ കൂടുതലായിരിക്കും. അതിന് പുറമെ വറുത്ത ഭക്ഷണങ്ങള്‍ കഴിക്കുന്നത് ദഹന പ്രക്രിയയെ വീണ്ടും മന്ദഗതിയിലാക്കും. ഇത് ദഹനപ്രശ്‌നങ്ങള്‍ക്കും സങ്കീര്‍ണതകള്‍ക്കും കാരണമാകുന്നു. മഴക്കാലത്ത് ആന്റിഓക്സിഡന്റുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നതാണ് മികച്ചതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് പ്രതിരോധശേഷി വര്‍ധിപ്പിക്കും.

ഈര്‍പ്പം കാരണം എണ്ണമയമുള്ള ഭക്ഷണം ചര്‍മത്തില്‍ വിവിധതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കാം. മണ്‍സൂണ്‍ കാലത്ത് അസിഡിറ്റി, ഗ്യാസ് മുതലായവും വരാനുള്ള സാധ്യത കൂടുതലാണ്. സൂക്ഷിച്ചാല്‍ രോഗം വരാതെ ആരോഗ്യം സംരക്ഷിക്കാം. വേവിക്കതെ ഭക്ഷണം കഴിക്കുന്നതും വെള്ളം തിളപ്പിക്കാതെ കുടിക്കുന്നതും മഴക്കാലത്ത് നിര്‍ബന്ധമായും ഒഴിവാക്കണം. മഴക്കാലത്ത് മത്സ്യവിഭവങ്ങള്‍ കഴിക്കുമ്പോഴും ശ്രദ്ധിക്കണം. കടല്‍ജീവികളുടെ പ്രജനന കാലമാണ് മഴക്കാലം. അതിനാല്‍ തന്നെ ഈ സമയത്ത് ട്രോള്‍ നിരോധനമുണ്ടാവും. മത്സ്യവിഭവങ്ങളുടെ ദൗര്‍ലഭ്യം മൂലം പഴകിയതും രാസവസ്തുക്കള്‍ ചേര്‍ത്തതുമായ മത്സ്യമായിരിക്കും വിപണിയില്‍ ലഭ്യമാവുക. ഇത് പലവിധ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കും.

ഇലക്കറികള്‍ വളരെ പോഷകഗുണമുള്ളവയാണ്. എന്നാല്‍ മലക്കാലത്ത് ഫംഗസ്, അണുബാധ തുടങ്ങിവയ്ക്ക് ഇത് കാരണമാകും. അതിനാല്‍ മഴക്കാലത്ത് ഇലക്കറികളും പഴങ്ങളും ഒഴിവാക്കുന്നതാണ് നല്ലത്. മഴക്കാലത്ത് മലിനീകരണത്തിനും രോഗണുക്കളുടെ വ്യാപനത്തിനും ദഹനപ്രശ്‌നങ്ങള്‍ക്കും സാധ്യതയുള്ളതിനാല്‍ ശുചിത്വവും ആരോഗ്യമുള്ളതുമായി ഒരു ഭക്ഷണക്രമം പിന്തുടരേണ്ടത് പ്രധാനമാണ്

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme