- Advertisement -Newspaper WordPress Theme
AYURVEDAവാഴക്കൂമ്പിലുമുണ്ട് ആരോഗ്യഗുണങ്ങള്‍

വാഴക്കൂമ്പിലുമുണ്ട് ആരോഗ്യഗുണങ്ങള്‍

നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കുന്ന ഭക്ഷ്യവസ്തുവാണ് വാഴക്കൂമ്പ്. വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ, പൊട്ടാസ്യം, ഫൈബര്‍ എന്നിവയാല്‍ സമൃദ്ധമാണ് വാഴക്കൂമ്പ്. പോഷക ഗുണങ്ങളാല്‍ സമ്പന്നമായതിനാല്‍ സൂപ്പര്‍ ഫുഡിന്റെ ഗണത്തില്‍ പെടുത്താം. വാഴക്കൂമ്പില്‍ ധാരാളമായി ഇരുമ്പുസത്ത് അടങ്ങിയിരിക്കുന്നു.

രോഗപ്രതിരോധ ശേഷി നല്‍കുന്ന ആന്റി ഓക്‌സിഡന്റുകളും പോളി ഫെനോളുകളും വാഴക്കൂമ്പില്‍ അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ അകാല വാര്‍ധക്യം തടയാനും കാന്‍സറിനെ പ്രതിരോധിക്കാനും വരെ ശേഷിയുണ്ടെന്നാണ് പോഷകാഹാര വിദഗ്ധര്‍ പറയുന്നത്.

രക്തത്തില്‍ അടങ്ങിയിരിക്കുന്ന അധിക പഞ്ചസാരയെ നീക്കം ചെയ്യാനുള്ള കഴിവ് വാഴക്കൂമ്പിനുണ്ട്. പ്രമേഹ രോഗം നിയന്ത്രിക്കാന്‍ വളരെ നല്ലൊരു മാര്‍ഗമാണ് വാഴക്കൂമ്പ്.

രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വര്‍ധിപ്പിക്കാനും വാഴക്കൂമ്പ് ഏറെ മികച്ചതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കുട്ടികള്‍ക്ക് വാഴക്കൂമ്പ് രുചികരമായി പാചകം ചെയ്തു നല്‍കാവുന്നതാണ്. അത് വിളര്‍ച്ച തടയാന്‍ സഹായിക്കും.
മുലയൂട്ടുന്ന അമ്മമാര്‍ വാഴക്കൂമ്പ് കഴിക്കുന്നത് നിര്‍ബന്ധം ആക്കുക. മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാന്‍ മികച്ചൊരു ഭക്ഷണമാണ് വാഴക്കൂമ്പ്.

ആര്‍ത്തവത്തോടനുബന്ധിച്ചുള്ള അമിത രക്തസ്രാവം തടയാന്‍ വാഴക്കൂമ്പ് സഹായകരമാണ്. വാഴക്കൂമ്പില്‍ അടങ്ങിയിരിക്കുന്ന ഇരുമ്പ് സത്ത് വിളര്‍ച്ചയകറ്റാനും ഫലപ്രദമാണ്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme