അടുക്കളയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് പ്ലാസ്റ്റിക് പാത്രങ്ങളാണ്. പാകം ചെയ്തതും ബാക്കിവന്നതുമായ ഭക്ഷണ സാധനങ്ങൾ എളുപ്പത്തിൽ പ്ലാസ്റ്റിക് പാത്രങ്ങളിലാക്കി നമ്മൾ സൂക്ഷിക്കാറുണ്ട്. എന്നാൽ എല്ലാത്തരം ഭക്ഷണ സാധനങ്ങളും പ്ലാസ്റ്റിക് പാത്രത്തിൽ സൂക്ഷിക്കാൻ സാധിക്കുകയില്ല. ഈ ഭക്ഷണങ്ങൾ സൂക്ഷിക്കുമ്പോൾ ശ്രദ്ധിക്കണം. കാരണം എന്താണെന്ന് അറിയാം.
1.വെളുത്തുള്ളി, സവാള, ഔഷധ സസ്യങ്ങൾ
അടുക്കളയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഭക്ഷ്യസാധനങ്ങളാണ് വെളുത്തുള്ളി, സവാള, ഔഷധ സസ്യങ്ങൾ തുടങ്ങിയവ. എന്നാൽ ഇവ പ്ലാസ്റ്റിക് പാത്രത്തിൽ സൂക്ഷിക്കുന്നത് ഒഴിവാക്കണം. കാരണം ഇതിൽ വായുസഞ്ചാരം ശരിയായ രീതിയിൽ ഉണ്ടാവുകയില്ല. ഇത് ഭക്ഷണ സാധനങ്ങൾ പെട്ടെന്ന് കേടുവരാൻ കാരണമാകുന്നു.
2. പഴങ്ങൾ
പഴങ്ങൾ പ്ലാസ്റ്റിക് പാത്രത്തിൽ സൂക്ഷിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. സിട്രസ് പഴങ്ങൾ, ബെറീസ് എന്നിവയിൽ ഈർപ്പം തങ്ങി നിന്നാൽ പെട്ടെന്ന് കേടാകുന്നു. വായുസഞ്ചാരം കുറവായതിനാൽ തന്നെ പഴങ്ങൾ പെട്ടെന്ന് കേടുവരാനും സാധ്യതയുണ്ട്.
3. ക്ഷീര ഉത്പന്നങ്ങൾ
ക്ഷീര ഉത്പന്നങ്ങൾ പ്ലാസ്റ്റിക് പാത്രത്തിൽ സൂക്ഷിക്കുന്നത് ഒഴിവാക്കാം. കാരണം കൃത്യമായ വായുസഞ്ചാരം ഉണ്ടെങ്കിൽ മാത്രമേ ഇവ കേടുവരാതെ ഇരിക്കുകയുള്ളു.
4. വേവിക്കാത്ത ഇറച്ചി
വേവിക്കാത്ത ഇറച്ചി പ്ലാസ്റ്റിക് പാത്രത്തിൽ സൂക്ഷിക്കുന്നത് സുരക്ഷിതമല്ല. ഇത് ഇറച്ചി പെട്ടെന്ന് കേടുവരാൻ കാരണമാകുന്നു. അതിനാൽ തന്നെ ഇറച്ചി സുരക്ഷിതമായ രീതിയിൽ സൂക്ഷിക്കാൻ ശ്രദ്ധിക്കണം.
5. ചൂടുള്ള ഭക്ഷണങ്ങൾ
ചൂടുള്ള ഭക്ഷണങ്ങൾ അതുപോലെ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് ഒഴിവാക്കണം. ചൂട് ഉണ്ടാകുമ്പോൾ പ്ലാസ്റ്റിക്കിൽ അടങ്ങിയിരിക്കുന്ന വിഷവസ്തുക്കൾ പുറന്തള്ളപ്പെടുകയും ഇത് ഭക്ഷണത്തിൽ കലരുകയും ചെയ്യുന്നു. അതിനാൽ തന്നെ ചൂടുള്ള ഭക്ഷണങ്ങൾ ഒരിക്കലും പ്ലാസ്റ്റിക് പാത്രങ്ങളിൽ സൂക്ഷിക്കരുത്.




