മെത്ത, തുണികള്‍, പ്ലാസ്റ്റിക് മേശവിരികള്‍ തുടങ്ങി വേഗം തീപിടിക്കാന്‍ സാധ്യതയുളള പ്രതലങ്ങളില്‍ വെച്ച് മൊബൈല്‍ ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കണം, തടി, ലോഹപ്രതലങ്ങള്‍ എന്നിവയില്‍വെച്ച് ചാര്‍ജ് ചെയ്യുന്നതാണ് ഉചിതം. തുണികള്‍ ഇസതിരിയിടുമ്പോഴും മെത്ത അടക്കമുളള മ്യദുലമായ പ്രതലങ്ങള്‍ ഒഴിവാക്കണം. ഇസതിരിപ്പെട്ടി ഓഫാക്കിയ ഉടനെ തീപിടിക്കാന്‍ സാധ്യതയുളള പ്രതലങ്ങളില്‍ വയക്കരുത്
പഴയ ഫോണുകള്‍ സൂക്ഷിക്കണം
ചാര്‍ജിങ് പൂര്‍ണമായശേഷവും മൊബൈല്‍ ഫോണുകള്‍ ചാര്‍ജിടുന്നത് ബാറ്ററി ചൂടാകാനും പൊട്ടിത്തെറിക്കാനും കാരണമാവും പുതിയ ഫോണുകളില്‍ ഓട്ടോമെറ്റിക്കായി ചാര്‍ജിങ് നില്‍ക്കുന്ന സംവിധാനമുണ്ട്. ഇത് പ്രവര്‍ത്തിക്കുന്നില്ലെങ്കിലും ബാറ്ററി ചൂടാകാം. പഴയ ബാറ്ററികള്‍ വേഗത്തില്‍ ചൂടാകാനും ഉരുകാനും സാധ്യത കൂടുതലാണ്. ചാര്‍ജിടുന്നതിനിടയില്‍ ഫോണ്‍ ഉപയോഗിച്ചാലും ബാറ്ററി ചൂടാകും.