in

മുഖം വെളുത്ത് തുടുക്കാന്‍ ബീറ്റ്‌റൂട്ട്

Share this story

സൗന്ദര്യ സംരക്ഷണത്തില്‍ ഒഴിച്ചു കൂടാനാകാത്ത ഒരു പച്ചക്കറിയാണ് ബീറ്റ്‌റൂട്ട്. ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമായ ബീറ്റ്‌റൂട്ട് മുഖത്തിന്റെ നിറം വര്‍ധിപ്പിയ്ക്കാനും പാടുകള്‍ ഇല്ലാതാക്കാനും ഏറെ സഹായകമാണ്. ബീറ്റ്‌റൂട്ട് അടങ്ങിയ ഫേസ്പായ്ക്കുകളുടെ ഉപയോഗം ചര്‍മ്മത്തിന് വളരെ നല്ലതാണ്. നിങ്ങളുടെ മുഖത്തിന് അല്‍പ്പം കൂടി നിറം വേണമെന്ന് നിങ്ങള്‍ ആഗ്രഹിയ്ക്കുന്നുവെങ്കില്‍ ധൈര്യമായി ഉപയോഗിയ്ക്കാവുന്ന ഒരു ഫേസ്പാക്ക് ഇതാ.

ഇടത്തരം ബീറ്റ് റൂട്ട് മിക്‌സിയില്‍ നന്നായി അടിച്ചെടുത്ത് ജ്യൂസ് അരിച്ചെടുക്കുക. ഈ ജ്യൂസില്‍ നിന്നും രണ്ട് സ്പൂണ്‍ മാത്രം മറ്റൊരു പാത്രത്തിലേയ്ക്ക് മാറ്റുക. ഈ ജ്യൂസിലേയ്ക്ക് ഒരു ടീസ്പൂണ്‍ അരിപ്പൊടിയും പുളിപ്പ് കുറവുള്ള ഒരു സ്പൂണ്‍ തൈരും ചേര്‍ത്ത് യോജിപ്പിയ്ക്കുക.

മുഖത്ത് പുരട്ടുമ്പോള്‍ ഒഴുകി പോകാത്ത തരത്തില്‍ കട്ടിയ്ക്ക് വേണം പായ്ക്ക് തയ്യാറാക്കാന്‍. അതിനാല്‍ തന്നെ വേണമെങ്കില്‍ അല്‍പ്പം കൂടി അരിപ്പൊടി ചേര്‍ക്കാം. നല്ല പിങ്ക് നിറത്തിലുള്ള ഈ ഫേസ്പായ്ക്ക് ആഴ്ചയില്‍ നാല് തവണ മുഖത്ത് പുരട്ടണം. 15 മിനിട്ടിന് ശേഷം കഴുകി കളയാം. പായ്ക്ക് ഉപയോഗിയ്ക്കും മുമ്പ് മുഖവും കഴുത്തും ക്‌ളെന്‍സിംഗ് ചെയ്യാന്‍ മറക്കരുത്.

രോഗങ്ങളെ നിലയ്ക്കു നിര്‍ത്തുന്ന മേയോ ക്ലിനികിനെക്കുറിച്ചറിയാന്‍…

ആരോഗ്യകരമായി ഭാരം കുറയ്ക്കാം, ആദ്യ ആഴചയില്‍ തന്നെ 3 കിലോവരെ കുറയ്ക്കാം