in , , , , , ,

ഭക്ഷണത്തില്‍ ചുവന്നുള്ളി ഉപയോഗിക്കുന്നതുകൊണ്ടുളള നേട്ടങ്ങള്‍

Share this story

ദഹനക്കേടുകള്‍ക്കും, ഹൃദ്രോഗികള്‍ക്കും ഉയര്‍ന്ന കൊളസ്ട്രോളിനും ചുവന്നുള്ളി വളരെ ഫലപ്രദമാണ്. മലയാളികളാണ് ചുവന്നുള്ളി കൂടുതലായി ഉപയോഗിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ സവാളയാണ് കൂടുതല്‍ ഉപയോഗിക്കുന്നത്. ചുവന്നുള്ളിയില്‍ പഞ്ചസാര, സിലാമാക്രിന്‍, സള്‍ഫര്‍, സിലാപിക്രിന്‍, സിലിനിന്‍ എന്നിവ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ എ, ബി, സി, ധാതുക്കള്‍, അന്നജം, പ്രോട്ടീന്‍, കൊഴുപ്പ് എന്നിവയും ഇതില്‍ അടങ്ങിയിട്ടുണ്ട്. ചുവന്ന ഉള്ളിയില്‍ ബാഷ്പീകരണ സ്വഭാവമുള്ള എണ്ണയുണ്ട്. ഇതില്‍ ഡൈ സള്‍ഫൈഡ് ഉള്‍പ്പെട്ടിട്ടുണ്ട്.

ഉയര്‍ന്ന കൊളസ്ട്രോള്‍ ഉള്ളവര്‍ ചുവന്നുള്ളി അരിഞ്ഞതും അതില്‍ അല്‍പം നാരങ്ങാനീരും ചേര്‍ത്ത് ദിവസവും രണ്ടോ മൂന്നോ തവണ പതിവായി കഴിച്ചാല്‍ കൊളസ്ട്രോള്‍ കുറയും. മുട്ടയുടെ മഞ്ഞക്കരു, മാംസം, വെണ്ണ, തേങ്ങ, നെയ്യ്, വെളിച്ചെണ്ണ എന്നിവയുടെ അമിത ഉപയോഗം കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കും. കൊളസ്‌ട്രോള്‍ ക്രമത്തില്‍ അധികം വര്‍ദ്ധിച്ചാല്‍ ഹൃദ്രോഗ സാധ്യത കൂടുതലാണ്. ഭക്ഷണത്തില്‍ കൊഴുപ്പിന്റെ അളവ് കൂടുന്തോറും കൊളസ്ട്രോള്‍ വര്‍ദ്ധിക്കും.

മൃഗങ്ങളുടെ കൊഴുപ്പുകളെക്കാള്‍ പോഷകഗുണമുള്ളവയാണ് പച്ചക്കറികളില്‍ അടങ്ങിയ കൊഴുപ്പുകള്‍. പച്ചക്കറി കൊഴുപ്പുകളില്‍ പോളിഅണ്‍സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകള്‍ അടങ്ങിയതാണ് ഇതിന് കാരണം. ലിനോലെനിക് ആസിഡ്, ലിനോലെയിക് ആസിഡ്, അരാക്കിഡോണിക് ആസിഡ് എന്നിവയാണ് പോളിഅണ്‍സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകള്‍. പച്ചക്കറികളില്‍ കൊഴുപ്പുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. എന്നാല്‍ വെളിച്ചെണ്ണയില്‍ പോളിഅണ്‍സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകള്‍ താരതമ്യേന കുറവാണ്. അധിക കൊഴുപ്പും ദഹനക്കേടും ഉള്ളവര്‍ എട്ടോ പത്തോ ചുവന്നുള്ളി അരിഞ്ഞ് രണ്ട് ടീസ്പൂണ്‍ നാരങ്ങാനീര് ചേര്‍ത്ത് സ്ഥിരമായി ഭക്ഷണത്തോടൊപ്പം കഴിക്കാം. എങ്കില്‍ ശരീരത്തിലെ കൊളസ്ട്രോള്‍ നല്ലരീതിയില്‍ കുറയും.

ടെക്‌നോപാര്‍ക്കിലെ റൂബിയന്‍സിനെ സിലിക്കണ്‍വാലി കോര്‍ഡിഫൈ ഏറ്റെടുത്തു

പലതരം കാന്‍സറിന്റെ ലക്ഷണങ്ങള്‍