in , ,

സംസ്ഥാനത്ത് പക്ഷിപ്പനി; ഒരു കിലോമീറ്റര്‍ പരിധിയില്‍ പക്ഷികളെ കൊല്ലും

Share this story

ആലപ്പുഴയിലും കോട്ടയത്തുമാണ് രോഗം സ്ഥിരീകരിച്ചത്

സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു. ആലപ്പുഴയിലും കോട്ടയത്തുമാണ് രോഗം സ്ഥിരീകരിച്ചത്. എച്ച്5എന്‍8 വൈറസാണ് പക്ഷികളില്‍ കണ്ടെത്തിയത്.

ഭോപ്പാലില്‍ പരിശോധിച്ച സാമ്പിളുകളിലാണ് രോഗം കണ്ടെത്താനായത്. പക്ഷിപ്പനി നിയന്ത്രിക്കാന്‍ അടിയന്തര നടപടി തുടങ്ങിയതായി വനം മന്ത്രി കെ രാജു പറഞ്ഞു. ദ്രുതകര്‍മസേനയെ വിന്യസിക്കും. കണ്‍ട്രോള്‍ റൂം തുറക്കും.

വളര്‍ത്തുമൃഗങ്ങള്‍ ചത്ത ഒരു കിലോമീറ്റര്‍ പരിധിയില്‍ പക്ഷികളെ കൊല്ലും. കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരം മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.

ഗ്യാസ്ട്രിക് ലക്ഷണങ്ങള്‍ അത്ര നിസാരമല്ല

ഇന്ത്യയുടെ കോവിഡ് വാക്‌സിന്‍ വാങ്ങാന്‍ ബ്രസീല്‍