- Advertisement -Newspaper WordPress Theme
BEAUTYവയറു ചാടിയോ? കുറയ്ക്കാൻ മൂന്ന് പാനീയങ്ങൾ

വയറു ചാടിയോ? കുറയ്ക്കാൻ മൂന്ന് പാനീയങ്ങൾ

ഇരുന്ന് ജോലി ചെയ്യുന്നവരുടെ ഒരു പ്രധാന പ്രശ്നമാണ് വയറു ചാടുന്നത്. കുടവയറും അമിതവണ്ണവും പലരെയും അസ്വസ്ഥതപ്പെടുത്താറുണ്ട്. അമിതവണ്ണം പലതരത്തിലുള്ള രോ​ഗങ്ങളെയും വിളിച്ചു വരുത്തും. ജോലിത്തിരക്കിനിടെ പലപ്പോഴും വ്യായാമത്തിലും ഡയറ്റിലും വിട്ടുവീഴ്ച ചെയ്യുന്ന ശീലം ​ഗുണകരമല്ലെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. വ്യായാമത്തിനൊപ്പം ഡയറ്റിൽ ഈ മൂന്ന് പാനീയങ്ങൾ ചേർക്കുന്നത് ദഹനം മെച്ചപ്പെടുത്താനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.

ത്രിഫല കുതിര്‍ത്ത വെള്ളം

കടുക്ക, നെല്ലിക്ക, താന്നി എന്നിവ ചേര്‍ന്നതാണ് ത്രിഫല. ഇതില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ അമിതവണ്ണത്തെ കുറയ്ക്കുന്നതിനും ടോക്‌സിന്‍ പുറന്തള്ളുന്നതിനും സഹായിക്കുന്നു. ശരീരത്തിന്റെ മെറ്റബോളിസത്തെ വര്‍ധിപ്പിക്കുന്നതിനും അതോടൊപ്പം തന്നെ വിഷ വസ്തുക്കളെ പുറന്തള്ളുന്നതിനും സഹായിക്കുന്നു. തലേന്ന് രാത്രി ഒരു ഗ്ലാസ് ത്രിഫല കുതിര്‍ക്കുക. അടുത്ത ദിവസം രാവിലെ ഇത് വെറും വയറ്റില്‍ കുടിക്കാവുന്നതാണ്. പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ക്കും ഇത് സഹായിക്കുന്നതാണ്.

നാരങ്ങാവെള്ളം

ചെറുചൂടു വെള്ളത്തിൽ നാരങ്ങ നീര് പഴിഞ്ഞു വെറും വയറ്റിൽ കുടിക്കുന്നത് മെറ്റബോളിസം വർധിപ്പിക്കാൻ സഹായിക്കുന്നു. ഇതിൽ അ‌‌‌ടങ്ങിയ വിറ്റാമിൻ സി പ്രതിരോധശേഷി കൂട്ടാനും മികച്ചതാണ്. മാത്രമല്ല ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും ഇത് സഹായിക്കും. ഇത് ശരീരഭാരം കുറയ്ക്കാൻ ഫലപ്രദമാണ്.

ഇഞ്ചി ചായ

ഇഞ്ചി ചായ ​ദഹനാരോ​ഗ്യം മെച്ചപ്പെടുത്താൻ മികച്ചതാക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും. മാത്രമല്ല വളരെ പെട്ടെന്ന് കലോറി കുറയ്ക്കാനും ഇത് സഹായിക്കും. ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളുന്ന കാര്യത്തില്‍ എന്തുകൊണ്ടും ഉറപ്പുള്ള പരിഹാരമാണ് ഇഞ്ചിച്ചായ. ദിവസവും രാവിലെ ഒരു ഗ്ലാസ്സ് കുടിക്കാവുന്നതാണ്

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme