ഗര്‍ഭാവസ്ഥയില്‍ കോവിഡ് ബാധിച്ച രണ്ട് യുവതികളുടെ കുഞ്ഞുങ്ങള്‍ക്ക് മസ്തിഷ്‌ക ക്ഷതം സംഭവിച്ചതായി പഠനം.വൈദ്യശാസ്ത്രത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരു കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം പരിശോധനയില്‍ കുഞ്ഞുങ്ങള്‍ കോവിഡ് പോസിറ്റീവ് ആയിരുന്നില്ല. എന്നാല്‍ ഇവരുടെ രക്തത്തില്‍ ഉയര്‍ന്ന തോതിലുളള കോവിഡ് ആന്റിബോഡികളും കണ്ടെത്തിയതായി ഗവേഷകര്‍ പറയുന്നു.
മിയാമി യൂനിവേഴ്സിറ്റി നടത്തിയ പഠന റിപ്പോര്‍ട്ട് ജേണല്‍ പീഡിയാട്രിക്സില്‍ ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2020ല്‍ ഡെല്‍റ്റ വകഭേദം പടര്‍ന്നു പിടിച്ചപ്പോഴാണ് ഈ ഞ്ഞുങ്ങളുടെ അമ്മമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. അവരുടെ ഗര്‍ഭാവസ്ഥ ആറുമാസം പിന്നിട്ടിരുന്നു.കോവിഡിനെതിരായ വാക്സിന്‍ ലഭ്യമായിരുന്നില്ല ആ സമയത്ത്. പ്രസവിച്ചയുടന്‍ കുഞ്ഞുങ്ങള്‍ക്ക്