- Advertisement -Newspaper WordPress Theme
FITNESSകൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനാകുമോ ?

കൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനാകുമോ ?

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ പല മാര്‍ഗങ്ങളും ഉണ്ട്. എന്നാലിതാ ഒരു ഗ്ലാസ് വെള്ളം കൊണ്ട് ദാഹം ശമിപ്പിക്കാന്‍ മാത്രമല്ല രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സാധിക്കുമെന്ന് പഠനം. ഹാര്‍വാര്‍ഡ് ഹെല്‍ത്തും എന്‍ഐഎച്ചും നടത്തിയ പഠനത്തിലാണ് ഇത്തരമൊരു കാര്യത്തെക്കുറിച്ച് സൂചിപ്പിക്കുന്നത്. വെള്ളം മരുന്നിനോ ചികിത്സയ്‌ക്കോ പകരമാകില്ലെങ്കിലും ഗ്ലൂക്കോസിനെ ഫലപ്രദമായി നിയന്ത്രിക്കാനുളള ശരീരത്തിന്റെ സ്വാഭാവിക കഴിവിനെ സഹായിക്കാന്‍ ഈ ലളിതമായ മാര്‍ഗത്തിന് കഴിയും.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ പല മാര്‍ഗങ്ങളും ആളുകള്‍ പരീക്ഷിക്കാറുണ്ട്. എന്നാലിതാ ഒരു ഗ്ലാസ് വെള്ളം കൊണ്ട് ദാഹം ശമിപ്പിക്കാന്‍ മാത്രമല്ല രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സാധിക്കുമെന്ന് പഠനം. ഹാര്‍വാര്‍ഡ് ഹെല്‍ത്തും എന്‍ഐഎച്ചും നടത്തിയ പഠനത്തിലാണ് ഇത്തരമൊരു കാര്യത്തെക്കുറിച്ച് സൂചിപ്പിക്കുന്നത്. വെള്ളം മരുന്നിനോ ചികിത്സയ്‌ക്കോ പകരമാകില്ലെങ്കിലും ഗ്ലൂക്കോസിനെ ഫലപ്രദമായി നിയന്ത്രിക്കാനുളള ശരീരത്തിന്റെ സ്വാഭാവിക കഴിവിനെ സഹായിക്കാന്‍ ഈ ലളിതമായ മാര്‍ഗത്തിന് കഴിയും.

ഒന്നും ചേര്‍ക്കാത്ത സാധാരണ വെള്ളം ആണ് കുടിക്കാന്‍ ഏറ്റവും അനുയോജ്യം. ഫ്‌ളേവറുകള്‍ അടങ്ങിയ സോഡകള്‍, ജ്യൂസുകള്‍, മധുരമുള്ള പാനിയങ്ങള്‍ ഇവയൊന്നും കുടിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. കാരണം ഇത്തരം പാനിയങ്ങള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിര്‍ത്തുന്നതിന് പകരം വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതുപോലെ ഒരേ സമയം ഒരുപാട് വെള്ളം കുടിക്കുന്നത് ഗുണത്തിന് പകരം നിങ്ങളെ വീര്‍പ്പുമുട്ടിക്കാനിടയാക്കും. ഭക്ഷണത്തിന് മുന്‍പ് വെള്ളം കുടിക്കുന്നത് ഒരു ചെറിയ കാര്യമായി തോന്നുമെങ്കിലും ദീര്‍ഘകാല ആരോഗ്യത്തിനെ സഹായിക്കുന്ന ദൈനംദിന ശീലങ്ങളിലൊന്നാണ് ഈ വെള്ളംകുടി.

ടൈപ്പ് 2 പ്രമേഹം, പ്രീ ഡയബറ്റിസ് അല്ലെങ്കില്‍ ഇന്‍സുലിന്‍ പ്രതിരോധം എന്നിവയുള്ള വ്യക്തികള്‍ക്ക് ഈ ലളിതമായ പരിശീലനം വളരെ സഹായകമാണ്. ഭക്ഷണത്തിന്‌ശേഷം ശരീരത്തില്‍ പഞ്ചസാരയുടെ വര്‍ധനവ് നേരിടുന്നവര്‍ ഭക്ഷണത്തിന് മുന്‍പ് വെള്ളം കുടിക്കുന്നത് അധിക ഗ്ലൂക്കോസ് നീക്കം ചെയ്യുന്ന സ്വാഭാവിക പ്രക്രിയയെ സഹായിക്കുകയും അതുവഴി ഭക്ഷണത്തിന് ശേഷമുള്ള രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുതല്‍ സ്ഥിരത കൈവരിക്കുകയും ചെയ്യുമെന്ന് NIH നടത്തിയ പഠനങ്ങള്‍ കാണിക്കുന്നു.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme