- Advertisement -Newspaper WordPress Theme
HEALTHമഴക്കാലത്ത് പഴം കഴിച്ചാല്‍ പനി വരുമോ?

മഴക്കാലത്ത് പഴം കഴിച്ചാല്‍ പനി വരുമോ?

ഏത് സീസണിലും സുലഭമായി കിട്ടുന്ന ഒന്നാണ് വാഴപ്പഴം. പൊട്ടാസ്യം, മഗ്‌നീഷ്യം, നാരുകള്‍ തുടങ്ങിയ അവശ്യ പോഷകങ്ങള്‍ അടങ്ങിയ വാഴപ്പഴം ഒരു ഇന്‍സ്റ്റന്റ് എനര്‍ജി ബൂസ്റ്റര്‍ കൂടിയാണ്. ദഹനം മെച്ചപ്പെടുത്താനും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനുമൊക്കെ വാഴപ്പഴം മികച്ചതാണ്. എന്നാല്‍ പഴം ജലദോഷം, പനി ലക്ഷണങ്ങള്‍ വഷളാക്കുമെന്നാണ് പലരും വിശ്വസിക്കുന്നു.

വാഴപ്പഴം ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. പനിയും ജലദോഷവും ഉള്ള സമയത്ത് വാഴപ്പഴം കഴിക്കുന്നത് കഫം കൂടാന്‍ കാരണമാകുന്നു. എന്നുകരുതി വാഴപ്പഴത്തെ രോഗകാരണമാക്കുന്ന രീതി ശരിയല്ലെന്നാണ് പോഷകവിദഗ്ധയായ അമിത ഗാദ്രെ പറയുന്നത്.

വൈറസ് മൂലമാണ് പനിയും ജലദോഷവും ഉണ്ടാകുന്നത്. നിങ്ങള്‍ക്ക് ജലദോഷം ഉള്ളപ്പോള്‍ പഴം കഴിക്കുന്നത് കഫം കൂടാന്‍ കാരണമായേക്കാം. എന്നാല്‍ രോഗകാരി പഴമല്ലെന്നും അമിത ഇന്‍സ്റ്റഗ്രാമിന്‍ പങ്കുവെച്ച വിഡിയോയില്‍ വിശദീകരിക്കുന്നു. ജലദോഷമുള്ളപ്പോള്‍ വെളുത്തുള്ളി, തുളസി, മഞ്ഞള്‍, ബദാം, നെല്ലിക്ക, നാരങ്ങ, മധുരക്കിഴങ്ങ് എന്നിവ കഴിക്കുന്നത് നല്ലതാണ് ഇവ ശരീരത്തെ ചൂടാക്കി നിര്‍ത്താന്‍ സഹായിക്കുമെന്നും അമിത പറയുന്നു

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme