- Advertisement -Newspaper WordPress Theme
FOODഓട്‌സ് ദിവസവും കഴിക്കാമോ?

ഓട്‌സ് ദിവസവും കഴിക്കാമോ?

വിവിധ പോഷകങ്ങളാല്‍ സമ്പുഷ്ടമായ ഭക്ഷണമാണ് ഓട്സ്. നാരുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവയുള്‍പ്പെടെയുള്ള പോഷകങ്ങള്‍ ഓട്‌സില്‍ അടങ്ങിയിട്ടുണ്ട്. പതിവായി ഓട്‌സ് കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്…

ഒന്ന്

ഓട്സില്‍ അടങ്ങിയിരിക്കുന്ന ബീറ്റാ-ഗ്ലൂക്കന്‍ എന്ന ലയിക്കുന്ന നാരുകള്‍ കൊളസ്ട്രോളിന്റെ അളവ്, പ്രത്യേകിച്ച് എല്‍ഡിഎല്‍ കൊളസ്ട്രോള്‍ കുറയ്ക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.

രണ്ട്

ഓട്സിലെ ലയിക്കുന്ന നാരുകള്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ ആഗിരണം മന്ദഗതിയിലാക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താന്‍ സഹായിക്കുന്നു. പ്രമേഹമുള്ളവര്‍ക്കും പ്രമേഹ സാധ്യതയുള്ളവര്‍ക്കും ഇത് പ്രത്യേകിച്ചും ഗുണം ചെയ്യും. കാരണം ഇത് ഇന്‍സുലിന്‍ സംവേദനക്ഷമത മെച്ചപ്പെടുത്തുകയും ഭക്ഷണത്തിനുശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കുന്നത് കുറയ്ക്കുകയും ചെയ്യും.

മൂന്ന്

ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകള്‍ ഓട്‌സില്‍ അടങ്ങിയിട്ടുണ്ട്. ലയിക്കുന്ന നാരുകള്‍ മലബന്ധം തടയുകയും ചെയ്യുന്നു.

നാല്

ഓട്സ് കൂടുതല്‍ നേരം വയറു നിറഞ്ഞതായി തോന്നാന്‍ സഹായിക്കും. ഇത് മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കുന്നതിലൂടെ ഭാരം നിയന്ത്രിക്കാന്‍ സഹായിച്ചേക്കാം.

അഞ്ച്

ടൈപ്പ് 2 പ്രമേഹത്തെ തടയാനും നിയന്ത്രിക്കാനും ഓട്സ് സഹായിച്ചേക്കാം. ഓട്സിലെ ഒരു തരം നാരായ ബീറ്റാ-ഗ്ലൂക്കന്‍ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാന്‍ സഹായിക്കും. ഓട്സ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ഇന്‍സുലിന്‍ സംവേദനക്ഷമത ഗണ്യമായി മെച്ചപ്പെടുത്തുകയും ചെയ്യുന്നുവെന്ന് ഗവേഷകര്‍ കണ്ടെത്തി.

ആറ്

ഓട്സില്‍ വിറ്റാമിനുകളും ധാതുക്കളായ സിങ്ക്, സെലിനിയം, വിറ്റാമിന്‍ ഇ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ പ്രവര്‍ത്തനത്തില്‍ പ്രധാന പങ്ക് വഹിക്കുന്നു. മാത്രമല്ല അണുബാധകള്‍ക്കും രോഗങ്ങള്‍ക്കും എതിരെ ശരീരത്തിന്റെ പ്രതിരോധം ശക്തിപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യും.

ഏഴ്

ഓട്സ് കഴിക്കുന്നത് രക്തസമ്മര്‍ദ്ദത്തിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുമെന്ന് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഓട്സ് ഹൃദയധമനികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനും സഹായിച്ചേക്കാം.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme