- Advertisement -Newspaper WordPress Theme
WOMEN HEALTHഗര്‍ഭിണികള്‍ക്ക് പാരസെറ്റമോള്‍ കഴിക്കാമോ?

ഗര്‍ഭിണികള്‍ക്ക് പാരസെറ്റമോള്‍ കഴിക്കാമോ?

ഓട്ടിസം, എഡിഎച്ച്ഡി തുടങ്ങിയ നാഡീ വികസന വൈകല്യങ്ങള്‍ ഉള്ള കുട്ടികളുടെ എണ്ണം ഇന്ന് വലിയ തോതില്‍ വര്‍ധിച്ചുവരികയാണ്. പല ഘടകങ്ങള്‍ ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും ഗര്‍ഭകാലത്ത് അമ്മമാര്‍ പാരസെറ്റമോള്‍ കഴിക്കുന്നത് കുഞ്ഞിന് ഓട്ടിസം, ശ്രദ്ധക്കുറവ്, ഹൈപ്പര്‍ ആക്റ്റിവിറ്റി ഡിസോര്‍ഡര്‍ തുടങ്ങിയ നാഡീ സംബന്ധ വൈകല്യങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് ബയോമെഡ് സെന്‍ട്രലില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനത്തില്‍ വ്യക്തമാക്കുന്നു.

ഗര്‍ഭിണികള്‍ക്ക് പാരസെറ്റമോള്‍ മരുന്നുകള്‍ പൊതുരെ സുരക്ഷിതമെന്നാണ് കണക്കാക്കുന്നത്. ഗര്‍ഭകാലത്ത് തലവേദന, പനി, വേദന എന്നിവ കൈകാര്യം ചെയ്യുന്നതിന് പാരസെറ്റമോള്‍ അഥവാ അസറ്റാമിനോഫെന്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ പ്രസവത്തിന് മുന്‍പുള്ള അസറ്റാമിനോഫെന്‍ ഉപയോഗം ഓട്ടിസത്തിന്റെയും എഡിഎച്ച്ഡിയുടെയും അപകടസാധ്യതകളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് യുഎസിലെ മൗണ്ട് സിനായിലെ ഇക്കാന്‍ സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകരുടെ പഠനത്തില്‍ പറഞ്ഞു.

ഒന്നിലധികം രാജ്യങ്ങളിലായി ഒരു ലക്ഷത്തിലധികം പേര്‍ പങ്കെടുത്ത 46 പഠനങ്ങളെ ഗവേഷകര്‍ വിശകലനം ചെയ്ത പുതിയ പഠനമാണ് പുറത്തു വന്നിരിക്കുന്നത്. പാരസെറ്റമോള്‍ ?ഗര്‍ഭിണികളില്‍ പ്ലാസന്റല്‍ പാളിക്കുള്ളിലേക്ക് കടക്കുകയും ഇത് ഓക്‌സിഡേറ്റീവ് സമ്മര്‍ദത്തിന് കാരണമാകുകയും ഹോര്‍മോണുകളെ തടസ്സപ്പെടുത്തുകയും ?കുഞ്ഞിന്റെ മസ്തിഷ്‌ക വികാസത്തെ തടസ്സപ്പെടുത്തുന്ന എപ്പിജെനെറ്റിക് (ജീന്‍ സ്വഭാവം നിരീക്ഷിക്കാവുന്ന സ്വഭാവവിശേഷങ്ങള്‍ക്ക് കാരണമാകുന്നു) മാറ്റങ്ങള്‍ക്ക് കാരണമാവുകയും ചെയ്‌തേക്കാം എന്ന് ഗവേഷകര്‍ വിശദീകരിച്ചു.

മുഖത്തെ കൊഴുപ്പ് കുറയ്ക്കാന്‍ സ്‌പെഷ്യല്‍ ഡയറ്റ്, അമ്പരപ്പിക്കുന്ന ട്രാന്‍ഫൊര്‍മേഷന്‍ നടത്തി യുവതി
ഓട്ടിസം, എഡിഎച്ച്ഡി കേസുകളുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഈ കണ്ടെത്തല്‍ കാര്യമായ സ്വാധീനം ചെലുത്തുന്നുവെന്ന് ഗവേഷകര്‍ പറയുന്നു. പാരസെറ്റമോള്‍ കുട്ടികളില്‍ നേരിട്ട് നാഡീ വികാസ വൈകല്യങ്ങള്‍ക്ക് കാരണമാകുമെന്ന് പഠനം കാണിക്കുന്നില്ലെങ്കിലും പഠനത്തില്‍ നിന്നുള്ള തെളിവുകള്‍ ഈ ബന്ധത്തെ ശക്തിപ്പെടുത്തുകയും നിലവിലെ ക്ലിനിക്കല്‍ രീതികളെക്കുറിച്ച് ആശങ്കകള്‍ ഉയര്‍ത്തുകയും ചെയ്യുന്നുവെന്ന് ഗവേല്‍കര്‍ കൂട്ടിച്ചേര്‍ത്തു.

ഗര്‍ഭിണികള്‍ കൃത്യമായ മെഡിക്കല്‍ മേല്‍നോട്ടത്തില്‍ ജാഗ്രതയോടെയും സമയപരിമിതിയോടെയും ആയിരിക്കണം പാരസെറ്റമോള്‍ ഉപയോഗിക്കേണ്ടതെന്നും ഗവേഷകര്‍ നിര്‍ദേശിക്കുന്നു. കണ്ടെത്തലുകള്‍ സ്ഥിരീകരിക്കുന്നതിന് കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും ഗവേഷകര്‍ പറയുന്നു.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme