മഴക്കാലത്ത് കൂടുതലായി കാണപ്പെടുന്ന രോഗങ്ങളെയാണ് മഴക്കാല രോഗങ്ങള്‍ എന്ന് വിളിക്കുന്നത്. മഴക്കാലത്ത് ഉണ്ടാകുന്ന വെളളം കെട്ടിനിക്കലും കൊതുകുകള്‍ മുട്ടയിട്ട് പെരുകുന്നതും മഴക്കാല രോഗങ്ങള്‍ക്ക് ഒരു പ്രധാന കാരണം ആകുന്നു. ഓടകളിലും അഴുക്കുചാലുകളിലും കെട്ടിനില്‍ക്കുന്ന വെള്ളം കൊതുക് മുട്ടയിട്ട് പെരുകുന്നതിനും ഇടയാകുന്നു.
തണുത്തതും തുറന്നുവെച്ചതും പഴകിയതും മലിനമായതുമായ ഭക്ഷണങ്ങള്‍ മഴക്കാല രോഗങ്ങളെ ക്ഷണിച്ചു വരുത്തുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നു. മനുഷ്യരെപ്പോലെ തന്നെ കൊതുക്, ബാക്ടീരിയ, വൈറസ്, ഫംഗസ് എന്നിവയ്ക്കും മഴക്കാലം ഏറെ ഇഷ്ടമാണ്. ഡെങ്കി, മലേറിയ, സ്ക്രബ് ടൈഫസ് തുടങ്ങിയ രോഗങ്ങള്‍ പകര്‍ത്തുന്ന കൊതുകുകളുടെ പ്രജനന കാലം കൂടിയാണ് മഴക്കാലം.
- തിളപ്പിച്ചാറിയ ശുദ്ധജലം മാത്രം ഉപയോഗിക്കുക.
- ആഹാരം വൃത്തിയായി പാകം ചെയ്ത് മാത്രം കഴിക്കുക, അടച്ച് സൂക്ഷിക്കുക.
- പഴകിയതും തുറന്നു വച്ചിരിക്കുന്നതുമായ ഭക്ഷണസാധനങ്ങള്‍ കഴിക്കാതിരിക്കുക.
- തുറസായ സ്ഥലങ്ങളിലെ മലമൂത്രവിസര്‍ജനം പാടെ ഒഴിവാക്കുക.
- വെളളം കെട്ടിക്കിടക്കാന്‍ അനുവദിക്കാതിരിക്കുക.
- ചിരട്ടകള്‍, ചട്ടികള്‍, സംഭരണികള്‍ എന്നിവയില്‍ വെളളം കെട്ടിക്കിടക്കുന്നത് തടയുക.
- കൊതുകുനിവാരണം നടത്തുക, കൊതുകു കടിയേല്‍ക്കാതിരിക്കാന്‍ കൊതുകു വല, നീളമുളള വസ്ത്രങ്ങള്‍ എന്നിവ ഉപയോഗിക്കുക.
- പകര്‍ച്ച വ്യാധികളുടെ എന്തെങ്കിലും ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറില്‍ നിന്നും ചികിത്സ തേടുക.
- സ്വയം ചികിത്സ തീര്‍ത്തും ഒഴിവാക്കുക.