- Advertisement -Newspaper WordPress Theme
HEALTHതൈറോയ്ഡ് രോഗികള്‍ക്ക് കാബേജ് കഴിക്കാമോ?

തൈറോയ്ഡ് രോഗികള്‍ക്ക് കാബേജ് കഴിക്കാമോ?

രാജ്യത്ത് തൈറോയ്ഡ് സംബന്ധങ്ങള്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഒരു പകര്‍ച്ചവ്യാധി പോലെ വര്‍ധിക്കുകയാണ്. കഴുത്തില്‍ ചിത്രശലഭ ആകൃതിയില്‍ കാണപ്പെടുന്ന തൈറോയ്ഡ് എന്ന ഈ ചെറിയ ഗ്രന്ഥി ഊര്‍ജ്ജം, ഉപാപചയം, ഹോര്‍മോണുകള്‍ എന്നിവയെ നിയന്ത്രിക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. തൈറോയ്ഡ് ഗ്രന്ഥി പ്രവര്‍ത്തനരഹിതമാകുമ്പോഴോ അമിതമായി പ്രവര്‍ത്തിക്കുമ്പോഴോ തകരാറുകള്‍ സംഭവിക്കുന്നു. രണ്ട് അവസ്ഥകളും നിങ്ങളുടെ മാനസികാവസ്ഥയെയും ഭാരത്തെയും ഊര്‍ജ്ജത്തെയും ഹൃദയാരോഗ്യത്തെയും പോലും ബാധിച്ചേക്കാം.

തൈറോയ്ഡ് രോഗങ്ങളെ ചുറ്റിപ്പറ്റി നിരവധി മിഥ്യാധാരണങ്ങള്‍ ഉണ്ട്. അതില്‍ പ്രധാനം, തോറോയ്ഡ് രോഗികള്‍ കാബേജും കോളിഫ്‌ലവറും ഒഴിവാക്കണമെന്നത്. ഇതില്‍ അടങ്ങിയ ഗോയിട്രോജെന്‍സ് എന്ന സംയുക്തം അയഡിന്‍ ആഗിരണം തടസപ്പെടുത്തുമെന്നതാണ് കാരണം. എന്നാല്‍ ഇവ പച്ചയ്ക്കും വലിയ അളവില്‍ കഴിക്കുമ്പോഴുമാണ് പ്രശ്‌നം.

അവ നന്നായി വേവിച്ച് മിതമായ അളിവില്‍ കഴിക്കുന്ന അപകടമല്ലെന്ന് ആരോ?ഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. വേവിക്കുമ്പോള്‍ അതില്‍ അടങ്ങിയ ഗോയിട്രോജെന്‍സ് ഗുണങ്ങള്‍ ഗണ്യമായി കുറയുന്നു. മാത്രമല്ല, തൈറോയ്ഡ് കാന്‍സര്‍, മറ്റു ചില കാന്‍സറുകള്‍ക്കുമെതിരെ ചെറിയ രീതിയില്‍ സംരക്ഷണവും നല്‍കുന്നുമുണ്ട്.

തൈറോയ്ഡിനെതിരെ പ്രതിരോധം എങ്ങനെ

അയഡിന്‍: അയഡിന്റെ അഭാവം കുറയ്ക്കുന്നതിന് അയഡില്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. സമുദ്രവിഭവങ്ങള്‍, പാല്‍ ഉല്‍പ്പന്നങ്ങള്‍, മുട്ട തുടങ്ങിയവയില്‍ അയോഡില്‍ അടങ്ങിയിട്ടുണ്ട്.

തൈറോയ്ഡ് പരിശോധന: രക്തപരിശോധനയിലൂടെ തൈറോയ്ഡ് ഹോര്‍മോണുകളുടെ നില മനസിലാക്കാനാകും. ഇത് അപകടസാധ്യത കുറയ്ക്കാനും രോഗം നേരത്തെ മനസിലാക്കാനും തടയാനും സഹായിക്കും.

ചികിത്സ: മരുന്നുകള്‍ കൃത്യമായി കഴിക്കുന്നത് രോഗത്തെ നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിക്കും. തൈറോക്‌സീന്‍ മരുന്നുകള്‍ കഴിക്കുന്നവര്‍ രാവിലെ വെറും വയറ്റില്‍ തന്നെ കഴിക്കാന്‍ ശ്രദ്ധിക്കുക. ഭക്ഷണം കഴിക്കുന്നതിന് ഏകദേശം ഒരു മണിക്കൂര്‍ മുന്‍പെങ്കിലും മരുന്ന് കഴിച്ചിരിക്കണം.

ആരോഗ്യകരമായ ജീവിതശൈലി: ആരോ?ഗ്യകരമായ ഒരു ഡയറ്റ് പിന്തുടരുന്നതും പതിവു വ്യായാമവും മാനസികസമ്മര്‍ദം നിയന്ത്രിക്കുന്നതും തൈറോയ്ഡ് ഗ്രന്ഥികളുടെ ആരോ?ഗ്യം സംരക്ഷിക്കും.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme