തണുപ്പും ജലദോഷവും സഹോദരന്മാരാണെന്നാണ് പൊതുവേ ധാരണ. തണുപ്പടിച്ചാല്‍ ജലദോഷം വരുമെന്ന് പലരും വിശ്വസിക്കുന്നു. എന്നാല്‍, തണുപ്പും ജലദോഷവും തമ്മില്‍ വിചാരിക്കുന്നതുപോലെ ബന്ധമില്ല എന്നതാണ് സത്യം
തണുപ്പുകാലാവസ്ഥയില്‍ ജലദോഷം വരുമായിരുന്നു എങ്കില്‍ അന്റാര്‍ട്ടിക്കയില്‍ പര്യവേക്ഷണം നടത്തുന്ന ഗവേഷകര്‍ക്ക് എപ്പോഴും ജലദോഷം ഉണ്ടാകേണ്ടതാണ്. എന്നാല്‍, അങ്ങനെ സംഭവിക്കുന്നില്ല. തണുപ്പുകാലത്ത് ആളുകള്‍ കൂടുതലായി വീടിനുളളില്‍ കഴിയുന്നു അകത്തെ ചൂട് നഷ്ടപെടാതിരിക്കാന്‍ ജനലും വാതിലുമെല്ലാം അടച്ചാകും ഇരിപ്പ്. ജനലും വാതിലും അടച്ചിരിക്കുന്നതിനാല്‍ പുറത്തുനിന്നുളള ശുദ്ധവായുവിന് അകത്തു കടന്ന് ഉളളിലുളള വായുവിനെ ശുദ്ധീകരിക്കാന്‍ കഴിയാതെ വരുന്നു. അശുദ്ധവായുവില്‍ കൂടുതല്‍ സമയം അടുത്തിടപഴകുന്നതോടെ ജലദോഷത്തിന്റെ വൈറസ് ബാധിക്കാനുളള സാധ്യതയും കൂടും. ഇത് ജലദോഷം വ്യാപിപ്പിക്കുന്നു.
ജലദോഷത്തിന്റെ ലക്ഷണമാണ് മൂക്കൊലിപ്പ്, ഇതിനും കാരണം വൈറസല്ല തണുത്ത അന്തരീക്ഷത്തില്‍ മൂക്കിനുളളിലെ മ്യൂക്കസ് പാടയ്ക്ക് വീക്കം ഉണ്ടാകുന്നതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്.