കർക്കടകത്തിൽ ശരീരത്തിന് ആരോഗ്യകരമായ ഭക്ഷണം കഴിക്കണം. കർക്കടകത്തിൽ ദേഹബലവും രോഗപ്രതിരോധശക്തിയും നേടിയെടുക്കാം. അങ്ങനെയൊരു പാചകക്കുറിപ്പ് പരിചയപ്പെടാം.
ചേരുവകൾ
ഞവര, അരി ,തേങ്ങ, ജീരകം, ഉപ്പ്, നെയ്യ്
തയാറാകുന്ന വിധം
ഞവര അരി കഴുകിയെടുക്കുക. ഞവര അരി ആവശ്യത്തിനുള്ള വെള്ളവും ചേർത്ത് കുതിർത്തെടുക്കുക. അരി നന്നായി കുതിർന്ന ശേഷം വെള്ളം ചേർക്കാതെ അരച്ചെടുക്കുക. തേങ്ങയും ജീരകവും ചതച്ചെടുക്കുക. അരച്ചെടുത്ത അരിയും തേങ്ങയും ജീരകവും നെയ്യും ചേർത്ത് കുഴച്ചെടുക്കുക. ചെറിയ ബോളായി ഉരുട്ടിയെടുക്കുക. അതിനുശേഷം, ആവിയിൽ വേവിച്ച് എടുക്കുക. സ്വാദിഷ്ടമായ ഞവര അരി കൊഴുക്കട്ട തയാർ.