in , , , , , ,

വരുന്നു കാന്‍സര്‍ വാക്‌സീന്‍

Share this story

കാന്‍സറിനെതിരായ കണ്ടുപിടുത്തങ്ങള്‍ ഇടയ്ക്കിടെ വാര്‍ത്തകളില്‍ നിറയുന്നുണ്ട്. അത്തരം വാര്‍ത്തകളില്‍ പൂതിയതാണ് യുകെയിലെ NHs ട്രസ്റ്റിലെ രോഗികളില്‍ നടത്തിയ ക്ലിനിക്കല്‍ ട്രയല്‍. രോഗിയുടെ കാന്‍സര്‍ കോശങ്ങളില്‍ നിന്നും വികസിപ്പിച്ച് വാക്‌സീന്‍ ഇതിനോടകം എട്ട് ഹെഡ് ആന്‍ഡ് നെക്ക് കാന്‍സര്‍ രോഗികളിലാണ് പരീക്ഷിച്ചത്. നാലു മാസത്തിനുശേഷം നിരീക്ഷിച്ചപ്പോള്‍ ഇവരില്‍ ആര്‍ക്കും പുതിയതായി രോഗം കണ്ടെത്തിയില്ലത്രെ. എന്നാല്‍ പരീക്ഷണ വാക്‌സീന്‍ നല്‍കാതിരുന്ന സമാന കാന്‍സര്‍ രോഗികളെ ഇതേ സമയം നിരീക്ഷിച്ചതില്‍ ഇവര്‍ക്ക് കാന്‍സര്‍ വീണ്ടും വന്നതായി കണ്ടെത്തി. ആഴ്ചയില്‍ ഒന്നുവീതം ആറാഴ്ചയാണ് ഇവരില്‍ ഈ കുത്തിവയ്പ് നടത്തിയത്. തുടര്‍ന്ന് മൂന്നു മാസത്തിലൊരിക്കല്‍ ഒരു വര്‍ഷത്തേക്ക് ബൂസ്റ്റര്‍ ഡോസും നല്‍കി ഇതിനുശേഷമാണ് ഇതിനുശേഷമാണ് ഇവരെ നിരീക്ഷണ വിധേയമാക്കിയത്. വളരെ ചെറിയ ഒരു സാംപിളില്‍ മാത്രമേ പരീക്ഷണം ഇപ്പോള്‍ നടത്തിയിട്ടുളളു എങ്കിലും പരീക്ഷണ ഫലം ആശാവഹമാണെന്നാണ് ഗവേഷകര്‍ പറയുന്നത്.

വയറിന്റെ ആരോഗ്യം അപകടത്തിലാണോ

പ്രമേഹം തടയാന്‍ കുത്തിവയ്പ്